/indian-express-malayalam/media/media_files/uploads/2019/06/kodiyeri-balakrishnan.jpg)
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം വമ്പിച്ച അഴിമതിയുട സാക്ഷ്യപത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലം പൂര്‍ണമായി പൊളിച്ചു പണിയാനുള്ള തീരുമാനത്തിലൂടെ എല്‍ഡിഎഫ് സമരം വിജയിച്ചെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് പാലാരിവട്ടം മേല്‍പ്പാലം. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കള്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. അതും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ടൈറ്റാനിയം, പാലാരിവട്ടം അഴിമതികളെ കുറിച്ച് യുഡിഎഫിന് ഒന്നും പറയാനില്ലെന്നും കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാണിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോടിയേരി പറഞ്ഞു.
Read Also: കാമുകൻ റോഹ്‌മാനൊപ്പമുളള വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് സുസ്മിത സെൻ
നിര്‍മ്മിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ വീണ്ടും പാലം പൊളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. ഒരു മാസത്തിനകം ജോലികള്‍ തുടങ്ങുമെന്നും പൊളിക്കലും, പുനര്‍നിര്‍മാണവും സമാന്തരമായി നടക്കുമെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഇ.ശ്രീധരന്‍ അറിയിച്ചു.
പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചത്. ഇ.ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അതേസമയം, ചെന്നൈ ഐഐടി സംഘം സമർപ്പിച്ച റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ ആദ്യവാരം തന്നെ പാലം പൊളിച്ച് പണിയാൻ ആരംഭിക്കും. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ തന്നെയാണ് പണി നടക്കുക. പാലം പണിയാൻ അന്നത്തെ മന്ത്രിമാർ നടത്തിയത് കോടികളുടെ അഴിമതിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: പാലാരിവട്ടം പാലം പുതുക്കി പണിയും; മേൽനോട്ടം ഇ.ശ്രീധരന്
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണ്. അറ്റകുറ്റ പണികള്‍ കൊണ്ട് കാര്യമില്ലെന്നും പാലം പൂര്‍ണമായും പുതുക്കി പണിയണമെന്നും വിജിലന്‍സ് തയ്യാറാക്കിയ എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിനു കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷനിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us