/indian-express-malayalam/media/media_files/uploads/2020/02/Kodiyeri-Balakrishnan.jpg)
തിരുവനന്തപുരം: കേരള പൊലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഭരണകാലത്തും ചിലപ്പോൾ അങ്ങനെ സംഭവിച്ചിരിക്കാം. അത്​ വലിയ സംഭവമാക്കേണ്ട കാര്യമി​ല്ലെന്നും കോടിയേരി പറഞ്ഞു. സിഎജി റിപ്പോർട്ടിനെക്കുറിച്ച പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പൊലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. കൊടുത്ത വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചുവരില്ല. ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുന്ന സന്ദര്‍ഭത്തില്‍ എല്ലാ വെടിയുണ്ടകളും പൊലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും. അത് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് രേഖപ്പെടുത്താതെ വന്നപ്പോഴാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുക' കോടിയേരി പറഞ്ഞു.
സിഎജി റിപ്പോർട്ടിൽ യുഡിഎഫ് ഭരണകാലത്തെ നടപടികളും പരാമർശിക്കുന്നുണ്ട്. 2013 മുതൽ 2018 വരെയുള്ള നടപടികളാണ് റിപ്പോർട്ടിലുള്ളതെന്നും കോടിയേരി വ്യക്തമാക്കി. നിയമസഭക്ക്​ മുന്നിലെത്തുന്നതിന്​ മുമ്പ്​ സിഎജി റിപ്പോർട്ട്​ ചോർന്നത്​ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ ഹിന്ദുത്വ ധ്രൂവീകരണത്തിന് ശ്രമം
ആർഎസ്എസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹിന്ദുത്വ ധ്രൂവീകരണത്തിന് ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. മുസ്​ലിം വിഭാഗത്തിനിടയിലും ധ്രുവീകരണത്തിന്​ ശ്രമമുണ്ട്​. ആർഎസ്എസ് പ്രചരിപ്പിക്കുന്നത് മുസ്‌ലിം വിരുദ്ധതയാണെന്നും കോടിയേരി പറഞ്ഞു. എസ്​ഡിപിഐയും ജമാ അത്തെ ഇസ്​ലാമിയുമാണ്​ മുസ്​ലിം വിഭാഗത്തിനിടയിൽ വർഗീയ ധ്രുവീകരണത്തിന്​ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കമ്യൂണിസ്​റ്റ്​ വിരുദ്ധതക്കാണ്​ കോൺഗ്രസ്​ പ്രാധാന്യം നൽകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.