scorecardresearch

ഇടതിന് ഇടറില്ല; തിരഞ്ഞെടുപ്പ് സര്‍വേകള്‍ ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍

എപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ പാർട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

എപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ പാർട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ലോക്​സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ ഇടതുമുന്നണിക്ക്​ അനുകൂലമായ​ സാഹചര്യമാണുള്ളതെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ പാർട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സർവേകളെ തള്ളിക്കളഞ്ഞ കോടിയേരി റിപ്പോർട്ടുകൾ ആസൂത്രിതമാണെന്നും ആരോപിച്ചു.

Advertisment

'എപ്പോൾ തെരഞ്ഞെടുപ്പ്​ നടന്നാലും പാർട്ടി സജ്ജമാണ്​. കൂടുതൽ സീറ്റുകളിൽ വിജയിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. എൽ.ഡി.എഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുന്നതിന്​ അനുസരിച്ച്​ സീറ്റ്​ വിഭജനം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി മേഖലാജാഥകളുടെ സമാപനത്തോടെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളിൽ ഊന്നിയായിരിക്കും പ്രചരണം. 14 ജില്ലകളിലും ഇത് സംബന്ധിച്ച് സെമിനാർ നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

ടോമിന്‍ ജെ തച്ചങ്കരി വിവാദത്തിലും അദ്ദേഹം പ്രതികരണം നടത്തി. യൂണിയനുകളുടെ സമ്മര്‍ദ്ദമോ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തച്ചങ്കരിയെ കെഎസ്‍ആര്‍ടിസിയുടെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാനുളള തീരുമാനം സര്‍ക്കാര്‍ സ്വതന്ത്രമായി കൈക്കൊണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment
Kodiyeri Balakrishnan Cpm Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: