തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ അയ്യപ്പഭക്​ത സംഗമത്തിൽ മാതാ അമൃതാനന്ദമയി പ​ങ്കെടുക്കുന്നതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നൈഷ്​ഠിക ബ്രഹ്​മചാരിയായ അമൃതാനന്ദമയിക്ക്​ സ്​ത്രീകളെയും പുരുഷൻമാരെയും കണ്ടത് കൊണ്ട് ബ്രഹ്മചര്യം നഷ്ടപ്പെട്ടിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. വലതുപക്ഷ ഏകീകരണത്തി​​ന്റെ ഭാഗമായാണ് അമൃതാനന്ദമയി പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.

ശബരിമല വിഷയത്തിൽ സമരം തുടങ്ങുന്നത്​ എൻ.എസ്​.എസാണെന്നും. പിന്നീടാണ്​ കർമ്മസമിതി വന്നതെന്നും കോടിയേരി പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ശബരിമല കർമ്മസമിതി ഇന്ന് തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം നടത്തുന്നത്. വൈകുന്നേരം 4 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തർ പങ്കെടുക്കുമെന്ന് കർമ്മ സമിതി അറിയിച്ചു. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളിൽ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച് പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്പോൾ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും.

കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമത്തില്‍ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. സ്വാമി വിവിക്താനന്ദ, സ്വാമിനി ജ്ഞാനഭനിഷ്ഠ, കാമാക്ഷിപുരം അധീനം സ്വാമി ശാക്തശിവലിംഗേശ്വര, ജസ്റ്റിസ് എൻ.കുമാർ, ടി.പി.സെൻകുമാർ, സംഗീത്കുമാർ, ടി.വി.ബാബു, സ്വാമി ഗോലോകാനന്ദ, സ്വാമി ബോധിതീർത്ഥ, ഗുരുരത്‌നം ജ്ഞാനതപസ്വി, സി.പി.നായർ, സതീഷ് പത്മനാഭൻ, ഡോ. പ്രദീപ് ജ്യോതി, സൂര്യൻ പരമേശ്വരൻ, സൂര്യകാലടി ഭട്ടതിരിപ്പാട് തുടങ്ങിയവർ പ്രസംഗിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ