Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

വിനോദിനിയുടെ ഐ ഫോൺ പെെസ കൊടുത്ത് വാങ്ങിയത്, പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്: കോടിയേരി

സർക്കാരിനെതിരെയുള്ള ആരോപണങ്ങളെന്ന പേരിൽ പ്രതിപക്ഷം ഇപ്പോൾ പൊട്ടിക്കുന്നത് വെറും പടക്കങ്ങൾ മാത്രമെന്ന് കോടിയേരി പരിഹസിച്ചു

Kodiyeri Balakrishnan, Vinodhini Balakrishnan, Life Mission, I Phone Controversy, കോടിയേരി ബാലകൃഷ്ണൻ, ഐ ഫോൺ, വിനോദിനി, ലെെഫ് മിഷൻ, ഐഇ മലയാളം

തിരുവനന്തപുരം: വിനോദിനിയുടെ ഐ ഫോൺ പൈസ കൊടുത്തു വാങ്ങിയതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോപണങ്ങൾ വന്നാൽ പകച്ച് വീട്ടിൽ പനി പിടിച്ചു കിടക്കാൻ തങ്ങളെ കിട്ടില്ല. ഇനിയും ആരോപണങ്ങൾ വന്നേക്കാം. വന്നാൽ അതും നേരിടുമെന്നും കോടിയേരി പറഞ്ഞു.

Read Also: സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച്; ക്രൈം ബ്രാഞ്ചിനെതിരെ എൻഫോഴ്‌സ്‌മെന്റ്

ക്യാപ്റ്റൻ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഒരിടത്തും നൽകിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ജനങ്ങളാണ് അത്തരം വിശേഷണങ്ങൾ നൽകുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി അതിനെയെല്ലാം കണ്ടാൽ മതിയെന്നും കോടിയേരി. പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് കേരളത്തിൽ മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സർക്കാരിനെതിരെയുള്ള ആരോപണങ്ങളെന്ന പേരിൽ പ്രതിപക്ഷം ഇപ്പോൾ പൊട്ടിക്കുന്നത് വെറും പടക്കങ്ങൾ മാത്രമെന്ന് കോടിയേരി പരിഹസിച്ചു. ബോംബ് ഉണ്ടെങ്കിൽ പ്രതിപക്ഷം പെട്ടെന്ന് പൊട്ടിക്കണം. ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം പേടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kodiyeri balakrishnan i phone controversy life mission

Next Story
സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച്; ക്രൈം ബ്രാഞ്ചിനെതിരെ എൻഫോഴ്‌സ്‌മെന്റ്Gold Smuggling Case ,Sandeep Nair, Pinarayi Vijayan, Crime Branch, Enforcement, ക്രൈം ബ്രാഞ്ച്, എൻഫോഴ്‌സ്‌മെന്റ് , സന്ദീപ് നായർ, പിണറായി വിജയൻ, IE Malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express