scorecardresearch

സെന്‍കുമാറിന് നേരത്തേ സംഘപരിവാര്‍ ബന്ധമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടിയേരി

പദവിയിലിരുന്ന കാലത്ത് തന്നെ സെന്‍കുമാറിന്റെ സംഘപരിവാര്‍ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്

പദവിയിലിരുന്ന കാലത്ത് തന്നെ സെന്‍കുമാറിന്റെ സംഘപരിവാര്‍ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്

author-image
WebDesk
New Update
Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: മുൻ ഡി.ജി.പി, ടി.പി സെൻകുമാറിന്​ നേരത്തെ തന്നെ ആർ.എസ്​.എസ്​ ബന്ധമുണ്ടോയെന്ന്​ പരിശോധിക്കണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഒരാള്‍ക്ക് ആര്‍എസ് ബ്നധം പെട്ടെന്ന് ഉണ്ടാവുന്ന കാര്യം മാത്രമാണോയെന്നും അദ്ദേഹം ചോദിച്ചു.

Advertisment

പദവിയിലിരുന്ന കാലത്ത് തന്നെ സെന്‍കുമാറിന്റെ സംഘപരിവാര്‍ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ശബരിമല വിഷയം ശക്തമായതോടെ നിരവധി തവണ ആചാരസംരക്ഷണ വാദങ്ങളുമായി സംഘപരിവാര്‍ അനുകൂല വേദികളില്‍ ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു പുത്തരിക്കണ്ടം മൈതാനത്തെ പ്രസംഗം. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനത്തോടൊപ്പം ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശങ്ങളും ആ പ്രസംഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ദലിതനെ ബ്രാഹ്മണന്റെ ബൗദ്ധിക തലത്തിലേക്ക് ഉയര്‍ത്തിയല്ല, പകരം സാമ്പത്തികമായി ബ്രാഹ്മണരെ ദലിതരേക്കാള്‍ താഴെക്കൊണ്ടുവരുന്ന സോഷ്യലിസമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നാണ് പുത്തരിക്കണ്ടത്ത് സെന്‍കുമാര്‍ പറഞ്ഞത്. ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷത്തിന് അനുവദിച്ചു നല്‍കുന്നുവെന്നാണ് സെന്‍കുമാര്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞത്.

തിരുവനന്തപുരം എംജി കോളേജില്‍ നടന്ന ഒരു സമരമാണ് സെന്‍കുമാറും സംഘപരിവാറും തമ്മിലുള്ള ബന്ധത്തിന് തെളിവായി ആദ്യമായി ചൂണ്ടിക്കാട്ടപ്പെട്ടത്. യുവമോര്‍ച്ചയുടെയും ആര്‍എസ്എസിന്റെയും സഹായത്തോടെ എബിവിപി ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ വിദ്യാര്‍ത്ഥികളെ തല്ലിയ പോലീസ് ഉദ്യോഗസ്ഥന്റെ നെയിം ബോര്‍ഡും തൊപ്പിയും പരസ്യമായി ഊരിവാങ്ങിയ സെന്‍കുമാര്‍ ബിജെപിയോടുള്ള കൂറ് പ്രഖ്യാപിച്ചുവെന്നാണ് ആരോപണം

Kodiyeri Balakrishnan Tp Senkumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: