/indian-express-malayalam/media/media_files/uploads/2022/08/MV-Govindan-FI.jpeg)
ഏക സിവില്‍ കോഡ്: മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല; കോണ്‍ഗ്രസിന് നിലപാടില്ല: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നേതൃത്വം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സമിതി ഒറ്റക്കെട്ടയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇപി വ്യക്തമാക്കി.
അനാരോഗ്യം; കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് കോടിയേരി പാര്‍ട്ടിയെ അറിയച്ചതായാണ് വിവരം. കോടിയേരി സ്ഥാനമൊഴിയുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വിവരം നേരിട്ട് സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല.
വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെ നാളെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. നേരത്തെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോടിയേരിക്ക് പാര്‍ട്ടി അവധി നല്‍കിയിരുന്നു. അന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന എ വിജയരാഘവനായിരുന്നു താത്കാലിക ചുമതല.
കോടിയേരിക്ക് അവധി നല്‍കണോ അല്ലെങ്കില്‍ പുതിയ സെക്രട്ടറിയെ നിയമിക്കണോ എന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.