scorecardresearch
Latest News

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ വിജയരാഘവന് ചുമതല 

സിപിഎം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം പുറത്തിറക്കി

Kodiyeri Balakrishnan, Vinodhini Balakrishnan, Life Mission, I Phone Controversy, കോടിയേരി ബാലകൃഷ്ണൻ, ഐ ഫോൺ, വിനോദിനി, ലെെഫ് മിഷൻ, ഐഇ മലയാളം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്‌ണൻ മാറിനിൽക്കും. കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

തുടർചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽനിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചുവെന്നാണ് സിപിഎം വിശദീകരണം. എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെയാണ് താൽക്കാലികമായി സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്,

സിപിഎം വിശദീകരണം ഇങ്ങനെ

കോടിയേരി ബാലകൃഷ്‌ണന്‌ തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതലഎ വിജയരാഘവന്‍ നിര്‍വഹിക്കും.

തുടർ ചികിത്സയ്‌ക്കായി ഏപ്രിൽ-മേയ് മാസത്തിൽ കോടിയേരി വീണ്ടും യുഎസിലേക്ക് പോകുമെന്നാണ് വിവരം. എന്നാൽ, നേരത്തെയും ചികിത്സയുടെ ഭാഗമായി കോടിയേരി വിദേശത്തേക്ക് പോയിരുന്നെങ്കിലും  സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നില്ല. കോടിയേരി അവധി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെടുകയാണ് അന്ന് പാർട്ടി ചെയ്‌തത്.

കോടിയേരിയുടെ മകൻ ബിനീഷ് ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായിരുന്നു. ഇത് പാർട്ടിയെയും കോടിയേരി ബാലകൃഷ്‌ണനെയും പ്രതിരോധത്തിലാക്കി. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറാൻ ഇതും കാരണമായെന്നാണ് സൂചന.

ബിനീഷിനെതിരായ ആരോപണമുയർന്നപ്പോൾ പാർട്ടിയും കോടിയേരി ബാലകൃഷ്‌ണനും ഒറ്റക്കെട്ടായാണ് അതിനെ പ്രതിരോധിച്ചത്. മകൻ ചെയ്‌ത തെറ്റിന് പിതാവ് ഉത്തരവാദിത്തമേൽക്കേണ്ട കാര്യമില്ലെന്നാണ് പാർട്ടി വ്യക്തമാക്കിയത്. ‘ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷ അനുഭവിക്കണം, മകനെ രക്ഷിക്കാൻ താൻ നിൽക്കില്ല’ തുടങ്ങിയവയായിരുന്നു കോടിയേരിയുടെ വിശദീകരണം.

2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ല്‍ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kodiyeri balakrishnan cpm secretary

Best of Express