മാഹി: പളളൂരിലെ സിപിഎം പ്രാദേശിക നേതാവ് കണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമത്തെ പരോക്ഷമായി ന്യായീകരിക്കുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ആരെയും അങ്ങോട്ട് കയറി ആക്രമിക്കാറില്ലെന്ന് പറഞ്ഞ കോടിയേരി ആരും ഇങ്ങോട്ട് ആക്രമിക്കാൻ വരരുതെന്ന ആവശ്യവും മുന്നോട്ട് വച്ചു.

“ഈച്ച കണ്ണിൽ കുത്താൻ വന്നാൽ ആരും കണ്ണു തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. ഇത് കുത്താൻ വരുന്ന ഈച്ച മനസിലാക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സിപിഎം ആങ്ങോട്ട് ആക്രമിക്കില്ല. അതുപോലെ ഇങ്ങോട്ടും ആക്രമിക്കരുതെ”ന്നും കോടിയേരി പറഞ്ഞു.

മാഹിയില്‍ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ടതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മാഹിയിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ