തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിയെ രണ്ടാമതും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

10 പുതുമുഖങ്ങളെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 9 പേരെ ഒഴിവാക്കി. ആകെ 87 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്‍ എന്നിവരാണ് കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങൾ.

ടി.കെ ഹംസ, പിരപ്പന്‍കോട് മുരളി തുടങ്ങിയവരാണ് കമ്മിറ്റിയിൽനിന്നും ഒഴിവാക്കപ്പെട്ടവരിലെ പ്രമുഖർ. മുതിര്‍ന്ന നേതാക്കളായ വി.എസ്.അച്യുതാനന്ദന്‍, പാലൊഴി മുഹമ്മദ് കുട്ടി, കെ.എന്‍.രവീന്ദ്രനാഥ്, പി.കെ.ഗുരുദാസന്‍, എം.എം.ലോറന്‍സ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ