തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ സർക്കാർ ഇരയ്ക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരയെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവനകൾ ശരിയല്ല. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അതിനിടെ, അതിക്രമത്തിന് ഇരയായ നടിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കാൻ സാധ്യത. പീഡനക്കേസിൽ ഇരയ്ക്കെതിരായ പരാമർശങ്ങൾ പരസ്യമായി നടത്തുന്നതിനു നിയമപരമായി വിലക്കുള്ള സാഹചര്യത്തിൽ പൊലീസ് ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. കേസിലെ പ്രതി സുനിൽ കുമാറുമായി നടിക്ക് അടുപ്പമുണ്ടായിരുന്നെന്ന മട്ടിൽ നടൻ ദിലീപ് പരാമർശം നടത്തിയെന്ന ആരോപണം ശക്തമാണ്. നടന്മാരായ സലിം കുമാർ, അജു വർഗീസ് എന്നിവർ കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളും നിയമ നടപടിക്കു വിധേയമാക്കിയേക്കും.

അതേസമയം നടിയെ അപമാനിക്കാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും നടിയെ വേദനിപ്പിക്കുന്ന എന്തെങ്കിലും പരാമർശം തന്റേതായി വന്നിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നതായും ദിലീപ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റിലായിരുന്നു ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്നും സൗഹൃദമുണ്ടെന്നും ദിലീപ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ