തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജലീലിനെതിരെ മുസ്ലിം ലീഗ് വ്യക്​തിഹത്യ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജലീൽ കുറ്റം ചെയ്​തതായി പാർട്ടി കരുതുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

‘ജലീല്‍ തെറ്റ് ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല. കെ.ടി അബീദി​ന്റെ ഡെപ്യൂ​ട്ടേഷൻ നിയമനത്തിൽ അപാകതയില്ല. ജലീലിനെതിരായ വിവാദങ്ങൾക്ക്​ കാരണം മുസ്​ലിം ലീഗി​​ന്റെ അസഹിഷ്​ണുതയാണ്. ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ ഇനിയെങ്കിലും മുസ്ലിം ലീഗ് അവസാനിപ്പിക്കണം,’ അദ്ദേഹം പറഞ്ഞു. ജലീലിനെതിരായ ആരോപണങ്ങൾ യു.ഡി.എഫ്​ കൂടുതൽ ശക്​തമാക്കുന്നതിനിടെയാണ്​ മന്ത്രിയെ പിന്തുണച്ച്​ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തുന്നത്​.

അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തിൽ സി.പി.എം നിലപാട്​ മാറ്റില്ലെന്നും​ കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ്​ വരെ ശബരിമല വിഷയവുമായി മുന്നോട്ട്​ പോകാനാണ്​ കോൺഗ്രസ്​-ബി.ജെ.പി ശ്രമം. സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ്​ ഇവരുടെ നീക്കം. പാർലമെന്റ്​ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സീറ്റ്​ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.