തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇപ്പോൾ തന്നെ കൊല്ലത്ത് സ്ഥാനർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത് ബിജെപിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. യുഡിഎഫ് തീരുമാനത്തിന് മുമ്പേ ആർഎസ്പി സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രനെ പ്രഖ്യാപിച്ചിരിക്കുന്നത് ഇതിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സുപ്രീംകോടതിയിൽ സമർപ്പിച്ച യുവതികളുടെ പട്ടികയിൽ സർക്കാർ ആരുടെയും പേര് എഴുതി ചേർത്തട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ വഴി എത്തിയവരുടെ വിവരങ്ങൾ മാത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും, ഈ വിഷയത്തിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന വിവാദം അപ്രസക്തമാണെന്നും കോടിയേരി പറഞ്ഞു.

ശബരിമല കർമ്മസമിതിയുടെ അയ്യപ്പഭക്​ത സംഗമത്തിൽ മാതാ അമൃതാനന്ദമയി പ​ങ്കെടുക്കുന്നതിനെതിരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. നൈഷ്​ഠിക ബ്രഹ്​മചാരിയായ അമൃതാനന്ദമയിക്ക്​ സ്​ത്രീകളെയും പുരുഷൻമാരെയും കണ്ടത് കൊണ്ട് ബ്രഹ്മചര്യം നഷ്ടപ്പെട്ടിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. വലതുപക്ഷ ഏകീകരണത്തി​​ന്റെ ഭാഗമായാണ് അമൃതാനന്ദമയി പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ