തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ മന്ത്രി കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതൃപ്തി. കുടുംബാംഗങ്ങള്‍ക്കെതിരെ പറയുന്നത് യുഡിഎഫ് ശൈലിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തലയുടെ മകനെതിരെ ആരോപണം ഉന്നയിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

മാര്‍ക്ക് ദാന വിവാദത്തില്‍ തീരുമാനം എംജി വാഴ്‌സിറ്റി വൈസ് ചാന്‍സലറുടേതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിസിയുടെ തീരുമാനം അദാലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ രാജന്‍ഗുരുക്കളുടെ നിലപാട് കോടിയേരി തള്ളി. മാർക്ക് ദാന വിഷയം പാർട്ടി പരിശോധിക്കുമെന്നും മുൻവിധിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

Read Also: സുധാകരന് ചുട്ടമറുപടിയുമായി വി.എസ്; സുകുമാരൻ നായർക്ക് ഒളിയമ്പ്

ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയിൽ നിന്നും നേരത്തെ കേരളം ഭരിച്ചിരുന്ന യുഡിഎഫിൽ നിന്നു വ്യത്യസ്തമായാണ് എൽഡിഎഫ് കേരളത്തിൽ ഭരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് നല്ല മതിപ്പുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഇടതുപക്ഷ സർക്കാർ ലാഭത്തിലെത്തിച്ചെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.