തിരുവനന്തപുരം :ആർഎസ്എസ് വിചാരിച്ചാൽ കേരളത്തിൽ പിണറായി വിജയനെ സഞ്ചരിക്കാൻ അനുവദിക്കില്ല എന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക്​ എതിരെ കോടിയേരി ബാലകൃഷ്ണൻ. പിണറായിയെ തടഞ്ഞാൽ കേരളത്തിൽ ബിജെപി നേതാക്കൾക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്ത സാഹചചര്യമുണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.കേന്ദ്രഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താൻ ബിജെപിയെ അനുവദിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ അക്രമിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ കോടതി മുറിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് തടയാൻ അഭിഭാഷകർ നടത്തിയ ശ്രമം നീതീകരിക്കാനാകില്ലെന്നും, കൊടുംകുറ്റവാളിയെ സംരക്ഷിക്കാനാണ് ഈ അഭിഭാഷകർ ശ്രമിച്ചതെന്നും കോടിയേരി ബാലകൃഷണൻ പറഞ്ഞു.അഭിഭാഷകരെ തള്ളിപ്പറയാൻ കേരളത്തിലെ കോൺഗ്രസും ബിജെപിയും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ