Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് കോടിയേരി

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു

kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം

ആലപ്പുഴ: ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരേ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ ചില സമുദായ സംഘടനകള്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുണ്ട്. ഇതിനെതിരേ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടിയേരി.

നഗ്നമായി ജാതിപറഞ്ഞുളള വോട്ടുപിടുത്തമാണ് വട്ടിയൂര്‍ക്കാവില്‍ കാണുന്നത്. ഇതേക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞു.

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ടിക്കാറാം മീണ ഇന്നലെ പറഞ്ഞിരുന്നു. എന്‍എസ്എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി എന്‍എസ്എസ് പരസ്യമായി വോട്ട് ചോദിച്ച് രംഗത്തെത്തിയിരുന്നു. ഇതു ചൂണ്ടിക്കാണിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kodiyeri balakirshnan hits at nss for using caste in vattiyurkav by election

Next Story
Kerala Lottery Karunya Plus KN-286 Result: കാരുണ്യ പ്ലസ് KN-286 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express