ശശി തരൂർ രാഷ്‌ട്രീയക്കാരനല്ല, ഗസ്റ്റ് ആർട്ടിസ്റ്റ്; കടന്നാക്രമിച്ച് കൊടിക്കുന്നിൽ

ശശി തരൂർ രാഷ്‌ട്രീയക്കാരനല്ല. അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിനു മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതിനാലാണ് എടുത്തുചാട്ടം കാണിക്കുന്നത്

Shashi Tharoor, ശശി തരൂർ, Kodikunnil Suresh, കൊടിക്കുന്നിൽ സുരേഷ്, K Muraleedharan, കെ.മുരളീധരൻ, Congress, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരായ എതിർപ്പ് പരസ്യമാക്കി  കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയക്കാരനല്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

“ശശി തരൂർ രാഷ്‌ട്രീയക്കാരനല്ല. പാർട്ടിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതുകൊണ്ടാണ് പല കാര്യങ്ങളിലും എടുത്തുചാട്ടം കാണിക്കുന്നത്. കോൺഗ്രസിൽ വന്ന് പാർലമെന്റ് അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റായാണ് കോൺഗ്രസിലേക്ക് വന്നത്. അദ്ദേഹം ഇപ്പോഴും ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് നിൽക്കുന്നത്,” കൊടിക്കുന്നിൽ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൊടിക്കുന്നിൽ സുരേഷ് ശശി തരൂരിനെ കടന്നാക്രമിച്ചത്.

Read More: തങ്ങളാരും വിശ്വപൗരൻമാരല്ലെന്ന് മുരളീധരൻ; തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

ശശി തരൂരിനെതിരെ ഉൾപ്പാർട്ടി പോര് ശക്തമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ എതിർപ്പ് പരസ്യമാക്കിയതിനു പിന്നാലെ കൂടുതൽ നേതാക്കൾ സമാന നിലപാടുമായി രംഗത്തെത്തുകയായിരുന്നു. തങ്ങളാരും ശശി തരൂരിനെപ്പോലെ വിശ്വപൗരൻമാരല്ലെന്ന് കെ.മുരളീധരൻ എംപി ഇന്നലെ വാർത്താസമ്മേളനത്തിൽ പരിഹസിച്ചിരുന്നു. സോണിയ ഗാന്ധിക്കെതിരെ കത്തയച്ച ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് മുരളീധരൻ രംഗത്തെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോൺഗ്രസ് നേതാക്കൾ എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്ന് മുരളീധരൻ വിമർശിച്ചു.

വിശ്വപൗരനായ തരൂരിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൗരൻമാരാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാടിനോട് യോജിക്കുകയായിരുന്നു ശശി തരൂർ. എന്നാൽ, സംസ്ഥാന കോൺഗ്രസിൽ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന നിലപാടാണ്.

സ്വകാര്യവൽക്കരണത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാടിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ശശി തരൂരിന്റെ നിലപാടിനെയും മുല്ലപ്പള്ളി ചോദ്യം ചെയ്‌തിരുന്നു.

തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി പറഞ്ഞു.

തരൂരിനെ പോലെ ഇന്നലെ പെയ്‌ത മഴയിൽ പൊട്ടിമുളച്ച തകരയല്ല താനെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ ഒരു ചാനൽ ചർച്ചയിൽ പരസ്യമായി ആക്ഷേപിച്ചതും വലിയ വാർത്തയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kodikunnil suresh slams shashi tharoor mp

Next Story
അയ്യൻകാളിയുടെ ഓർമകൾ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴികാട്ടിയാകണം: പിണറായി
The moderation of comments is automated and not cleared manually by malayalam.indianexpress.com