/indian-express-malayalam/media/media_files/uploads/2017/11/kodi-suni.jpg)
കൂത്തുപറമ്പ്​: ടിപി വധക്കേസിൽ ശിക്ഷിക്ക​പ്പെട്ട്​ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ കൊടി സുനിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസാണ് സുനിയെ അറസ്റ്റ് ചെയ്തത്. കൈതേരി സ്വദേശി മുഹമ്മദ്​ റിക്​സാനാണ് പരാതിക്കാരന്‍. തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്നാണ് റിക്സാന്‍ സുനിക്കെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞ ഡിസംബറിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്ന സുനി പരോളിലായിരുന്നു. കൂത്തുപറമ്പ്​ കോടതിയിൽ ഹാജരാക്കിയ സുനിയെ രണ്ട്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us