Latest News

കൊടകര കുഴൽപ്പണക്കേസ്; സുരേന്ദ്രനെ ചോദ്യം ചെയ്യും; ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ്

സുരേന്ദ്രന്റെ വീട്ടിലെത്തി പൊലീസ് നോട്ടീസ് നൽകി; ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാവണം

K Surendran, CM Pinrarayi Vijayan, Mullappally Ramachandran, KT Jaleel, കെടി ജലീല്‍, Nepotism, ബന്ധുനിയമനം, Lokayuktha, Pinarayi Vijayan, പിണറായി വിജയന്‍, Kerala News, Latest Malayalam News, കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ് സുരേന്ദ്രന് നോട്ടീസ് അയച്ചതായാണ് വിവരം.

ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലെന്നും സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തി പൊലീസ് നോട്ടീസ് നൽകിയതായും ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ നോട്ടീസിനെക്കുറിച്ച് അറിയില്ലെന്നും കോഴിക്കോട് ജില്ലക്ക് പുറത്താണ് സുരേന്ദ്രനെന്നുമാണ് അദ്ദേഹത്തിന്റെ സെക്രട്ടറിയിൽ നിന്നുള്ള വിവരം.

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ കെ സുരേന്ദ്രൻ നിഷേധിച്ചിരുന്നു. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം. നുണപ്രചാരണത്തിലൂടെ പുകമറ സൃഷ്ടിക്കാൻ സിപിഎം മനഃപൂർവ്വം ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

Read More: ബിജെപിയുടെ പണമെങ്കിൽ എന്തിന് കേസ് കൊടുക്കണം; കുഴൽപ്പണ കേസില്‍ ആരോപണം നിഷേധിച്ച് കെ.സുരേന്ദ്രൻ

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിയമസഭയില്‍ പറഞ്ഞിരുന്നു. 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയില്‍ ഒന്നേകാൽ കോടി രൂപയും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Read More: കൊടകര കുഴൽപ്പണക്കേസ് സഭയിൽ; ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kodakara hawala case investigation team may question k surandran

Next Story
ഐഎസിൽ ചേർന്ന മകളെ നാട്ടിലെത്തിക്കണം; നിമിഷയുടെ മാതാവ് ഹൈക്കോടതിയിൽNimisha fathima Mother to High court, High court, Nimisha fathima, നിമിഷ ഫാത്തിമ, islamic state, ഐഎസ്, isis, Afghanistan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com