Latest News

കൊടകര കുഴൽപ്പണ കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടെയെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്ട്രീയ പാർട്ടി അനധികൃത പണം കടത്തിക്കൊണ്ടുവന്നത് കേരള ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി

covid 19, covid treatment rate, covid treatment rate in private hospitals, kerala high court, ie malayalam

കൊച്ചി: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടെയെന്ന് ഹൈക്കോടതി. സർക്കാരുമായി ആലോചിച്ച് ഇതിനുള്ള സാധ്യത പരിശോധിക്കാമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം ജസ്റ്റിസ് കെ.ഹരിപാൽ ആരാഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്ട്രീയ പാർട്ടി അനധികൃത പണം കടത്തിക്കൊണ്ടുവന്നത് കേരള ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അനധികൃത പണം കടത്തിൽ പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾക്കും പങ്കുണ്ട്. കേസിൽ സമഗ്രമായ അന്വേഷണമാണ് നടത്തിയത്. പ്രതികളും സാക്ഷികളും അന്വേഷണവുമായി സഹകരിക്കുന്നില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരാതിയിൽ പറയുന്ന 25 ലക്ഷമല്ല കടത്തിക്കൊണ്ടു വന്നത്. മൂന്നരക്കോടി രൂപ കൊണ്ടു വന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രതികളും പാർട്ടി നേതാക്കളും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ജാമ്യാപേക്ഷകൾ വിധി പറയാനായി മാറ്റി. സുജീഷ്, ദീപ്തി, അഭിജിത്, അരീഷ്, അബ്ദുൾ ഷാഹിദ്, അബ്ദുൾ ബഷീർ എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.

Read More: ടിപിആർ 13ന് മുകളിൽ; 187 മരണം; 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kodakara hawala case high court ask seperate court for trial541360

Next Story
ടിപിആർ 13ന് മുകളിൽ; 19,948 പേര്‍ക്ക് കോവിഡ്; 187 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com