കൊച്ചി: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ രണ്ട് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥർക്ക് ഇന്നാണ് നിർദേശം ലഭിച്ചതെന്ന് ഇഡി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.
കൊടകര കുഴൽപ്പണ കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഇഡി നിലപാടറിയിക്കാതെ പ്രതികളെ സഹായിക്കുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു.
പ്രതികളിൽ ഒരാൾ ജില്ലാ കോടതിയിൽ വാഹനം വിട്ടുകിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിൽ തങ്ങൾക്കെതിരെ ഇഡി അന്വേഷണം ഇല്ലെന്ന് കോടതിയെ അറിയിച്ചെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ഇതുവഴി ഇഡി പ്രതികളെ സഹായിച്ചുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Also Read: ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച സംഭവം; പിതാവും ജപിച്ച് ഊതിയ വെള്ളം നൽകിയ ഉസ്താദും അറസ്റ്റിൽ