കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് രണ്ട് റിപ്പോർട്ടുകളുമായി കോർപ്പറേഷൻ ഹൈക്കോടതിയിൽ. രണ്ട് റിപ്പോർട്ടുകളും പരസ്പര വിരുദ്ധമാണന്ന് കണ്ടെത്തിയ കോടതി കലക്ടറുടേയും കോർപ്പറേഷന്റെയും വിശദീകരണം തേടി. ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

അതേസമയം നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കോർപ്പറേഷൻ സെക്രട്ടറിയും സൂപ്രണ്ടിംഗ് എഞ്ചിനീയറും
വെവ്വേറെ റിപോർട്ടുകൾ സമർപ്പിച്ചത് കോടതിയെ ചൊടിപ്പിച്ചു. ഒരു സ്ഥാപനത്തിൽ നിന്ന് എങ്ങനെ രണ്ടു റിപ്പോർട്ടുകൾ
വന്നെന്ന് വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു. കോർപറേഷന്റെ റിപ്പോർട്ടുകളിൽ കലക്ടറും കലക്ടറുടെ റിപ്പോർട്ടിൽ കോർപ്പറേഷനും മറുപടി നൽകണം.

Also Read: കൊച്ചിയിലെ മഴവെള്ളക്കെട്ട്; ഹൈക്കോടതി കോര്‍പ്പറേഷനോട് വിശദീകരണം തേടി

താൻ അടുത്തയിടെയാണ് ചുമതല ഏറ്റതെന്നും നിർമാണ പ്രവർത്തനങ്ങൾ പുർത്തിയായിട്ടില്ലന്നും ഉടൻ പൂർത്തിയാക്കുമെന്നുമാണ്
കോർപറേഷൻ സെക്രട്ടറി റിപ്പോർട്ടിൽ അറിയിച്ചത്. എന്നാൽ കോർപ്പറേഷനെ ന്യായീകരിച്ചാണ് സൂപ്രണ്ടിംഗ്
എഞ്ചിനീയറുടെ റിപ്പോർട്ട്. പേരണ്ടുർ കനാലിന്റെ ശുചീകരണം 50 ശതമാനം പുർത്തിയായെനാണ് എഞ്ചിനീയർ റിപ്പോർട്ടിൽ വ്യക്തമാക്കിയപ്പോൾ 33 ശതമാനം പൂർത്തിയായെന്ന് സെക്രട്ടറിയും അറിയിച്ചു.

Also Read: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുമ്മനത്തിന്റെ ഉപവാസം; ‘എക്‌സ്‌പോസിങ് പിണറായി’യുമായി കോൺഗ്രസ്

ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കിയ സ്ഥലങ്ങിൽ വെള്ളക്കെട്ടില്ലന്നും കോർപറേഷൻ പണി നടത്തിയ സ്ഥലങ്ങളിലാണ്
വെള്ളക്കെട്ടുണ്ടായതെന്നുമാണ് കലക്ടറുടെ റിപ്പോർട്ട്. വെള്ളക്കെട്ടിന് കാരണം അറിയിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ്
കലക്ടറും കോർപ്പറേഷനും റിപ്പോർട് സമർപ്പിച്ചത്.

പി ആന്റ് ടി കോളനിവാസികളുടെ പുനരധിവാസത്തിന് ജിസിഡിഎ ചുമതലപ്പെടുത്തിയെന്നും 14 കോടി അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കേസ് 10ന് വീണ്ടും പരിഗണിക്കും. മുല്ലശേരി കനാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook