scorecardresearch

Latest News

വൈറ്റിലയിൽ മേൽപ്പാലത്തിൽനിന്നും കാർ റെയിൽവേ ട്രാക്കിലേക്ക് വീണു

കാറിനു പിറകിൽ ലോറി ഇടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് വിവരം

കൊച്ചി: വൈറ്റില ബൈപ്പാസിനു സമീപം മേൽപ്പാലത്തിൽനിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു. പരുക്കേറ്റ തൃശൂർ സ്വദേശിയായ ഡോക്ടർ അർജുനനെ(30) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനു പിറകിൽ ലോറി ഇടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

ഇന്നു രാവിലെ 8.45 ഓടെയായിരുന്നു സംഭവം. താൻ ജോലി ചെയ്യുന്ന പിറവത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ത്വക്കുരോഗ വിദഗ്‌ധനായ അർജുൻ. മേൽപ്പാലത്തിലൂടെ വരികയായിരുന്ന അർജുന്റെ കാറിനു പിന്നിൽ ട്രക്ക് ഇടിച്ചാണ് താഴേക്ക് പതിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ട്രാക്കിനു സമീപത്തായിട്ടാണ് കാർ വീണത്. ഈ ട്രാക്കിലൂടെയുളള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

Read: പാലായില്‍ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു, മരണം അഞ്ചായി

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kochi vyttila flyover car accident