വടുതല: കൊച്ചിയിൽ ഓട്ടോ ഡ്രൈവർ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു.  വടുതല സ്വദേശി ഫിലിപ്പ് ആണ് ആത്മഹത്യ ചെയ്തത്. രണ്ട് പേരെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷമാണ് ഫിലിപ്പ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

പച്ചാളം ലൂർദ്ദ് ഹോസ്പിറ്റലിനു സമീപത്തെ ഒരു ചായക്കടയിലുണ്ടായിരുന്നവർക്ക് നേരെ ഇയാൾ പെട്രോളൊഴിക്കുകയും അവരെ തീകൊളുത്തുകയുമായിരുന്നെന്ന്  പൊലീസ് പറഞ്ഞു. തുടർന്ന് അരകിലോമീറ്റർ ദൂരെയുള്ള കർഷക റോഡിലേക്ക് ഓട്ടോയുമെടുത്ത് പോയ ഇയാൾ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു.ഫിലിപ്പ് കുറച്ചു ദിവസമായി മാനസികമായി അസ്വസ്ഥത കാണിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ചായക്കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റേയും കടയിൽ സാധനം വാങ്ങാനെത്തിയ ലൂർദ് ഹോസ്പിറ്റലിലെ ജീവനക്കാരനായ ഏഴുപുന്ന സ്വദേശിക്കും നേരെ പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. തുടർന്ന്  ചായക്കടയിലെ ഗ്യാസ് സിലിണ്ടറടക്കം കത്തുകയും തീ ആളിപ്പടരുകയായിരുന്നു . സാരമായി പൊള്ളലേറ്റ കടയുടമയെയും ആശുപത്രി ജീവനക്കാരനെയും  ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.