scorecardresearch
Latest News

യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പില്‍ അടച്ചു; കൊച്ചി സൗത്ത് എസ്ഐയെ സ്ഥലം മാറ്റി

ഇന്നലെ രാത്രി 10.30ഓടെ കടവന്ത്രയ്ക്കു സമീപത്ത് വെച്ചാണ് യുവാക്കളെ കസ്റ്റിയില്‍ എടുത്തത്

യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പില്‍ അടച്ചു; കൊച്ചി സൗത്ത് എസ്ഐയെ സ്ഥലം മാറ്റി

കൊച്ചി: പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച സംഭവത്തിൽ എസ്.ഐയെ സ്ഥലംമാറ്റി. സൗത്ത് എസ്ഐ, എ.സി. വിപിനിനെയാണ് അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്.

ഇന്നലെ രാത്രി 10.30ഓടെ കടവന്ത്രയ്ക്കു സമീപത്ത് വെച്ചാണ് യുവാക്കളെ കസ്റ്റിയില്‍ എടുത്തത്. യുവാക്കള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തുടർന്ന് പൊലീസുമായി യുവാക്കൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതോടെ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

വൈദ്യപരിശോധനയ്ക്കെന്നു പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നേരേ സ്റ്റേഷനിലാണ് എത്തിച്ച് ലോക്കപ്പിൽ അടയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് പരിശോധനയ്ക്ക് എത്തിയതോടെ പൊലീസുകാർ ഇവർക്ക് വസ്ത്രങ്ങൾ തിരികെ നൽകി. പൊലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് അറിയിച്ചു.

മൂന്ന് യുവാക്കളെയും ഇന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. കൊച്ചിയില്‍ യുവാക്കള്‍ക്കെതിരെ നടന്ന അതിക്രമം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം പുറത്തുവന്നതോടെ ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kochi south si suspended over strippedlock up the men