Latest News

കൊച്ചിയിലെ മഴവെള്ളക്കെട്ട്; ഹൈക്കോടതി കോര്‍പ്പറേഷനോട് വിശദീകരണം തേടി

കനാല്‍ ശുചീകരണം കോര്‍പ്പറേഷന് തനിച്ച് സാധ്യമാവുന്നില്ലങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടറോട് ഏറ്റെടുക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍

kochi, കൊച്ചി, rain,മഴ, flood, വെള്ളക്കെട്ട്, high court, ഹൈക്കോടതി, justice devan ramachandran, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, corporation, കോര്‍പറേഷന്‍, kochi corporation, കൊച്ചി കോര്‍പറേഷന്‍, district collector, ജില്ലാ കളക്ടര്‍, iemalayalam

കൊച്ചി: നഗരത്തില്‍ ഇന്നലെയുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ഹൈക്കോടതി അധികൃതരോട് വിശദീകരണം തേടി. ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും
അഞ്ച് ദിവസത്തിനകം റിപ്പോര്‍ട് നല്‍കണം.

മുല്ലശേരി കനാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കനാല്‍ ശുചീകരണം കോര്‍പ്പറേഷന് തനിച്ച് സാധ്യമാവുന്നില്ലങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടറോട് ഏറ്റെടുക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

Read Also: വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പി ആന്റ് ടി കോളനിയിലെ സാഹചര്യം പരിശോധിച്ച് താമസക്കാരുടെ പുനരധിവാസ ക്കാര്യത്തില്‍ റിപ്പോര്‍ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.  നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ നിലവിലുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വെള്ളക്കെട്ട് സംബന്ധിച്ച മാധ്യമ വാര്‍ത്തകളും കോടതി കണക്കിലെടുത്തു. കേസ് ഓഗസ്റ്റ് 4 ന് വീണ്ടും പരിഗണിക്കും.

ചൊവ്വാഴ്ച രാത്രി 11 മുതല്‍ എറണാകുളം ജില്ലയില്‍ 16 സെന്റിമീറ്ററിന് മുകളില്‍ മഴ പെയ്തു. നഗരത്തിലെ കനാലുകളിലേയും തോടുകളിലേയും ചാനലുകളിയേും തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കിയ സ്ഥലങ്ങളില്‍ ബുധനാഴ്ച്ച വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ സുഹാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

kochi flood district collector corporation high court
ജില്ലാ കളക്ടര്‍ എസ് സുഹാസ് വെള്ളക്കെട്ടുള്ള സ്ഥലം സന്ദര്‍ശിക്കുന്നു

“ആ മേഖലകളിലെ കനാലിലൂടെ വെള്ളം പെട്ടെന്ന് തന്നെ ഇറങ്ങി. എംജി റോഡ്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് മുതലായ പ്രദേശങ്ങള്‍ ബുധനാഴ്ച്ച വെള്ളത്തില്‍ മുങ്ങി. മുല്ലശേരി കനാല്‍ ശുചീകരിച്ചാല്‍ മാത്രമേ ഇവിടങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുകയുള്ളൂ,” കളക്ടര്‍ പറഞ്ഞു. മൂന്ന് നാല് മാസം കൊണ്ടേ ഈ കനാല്‍ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കനത്തമഴയില്‍ തേവര-പേരണ്ടൂര്‍ കനാലിന്റെ സമീപ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. 15 മണിക്കൂറോളം പെയ്ത കനത്ത മഴയില്‍ തേവര, പനമ്പിള്ളിനഗര്‍, ഉദയാകോളനി, കമ്മട്ടിപ്പാടം എന്നിവിടങ്ങളിലും വെള്ളം കയറിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്നും ഹൈക്കോടതി ഇടപെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പദ്ധതി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ആരംഭിച്ചിരുന്നു. കൊച്ചിയിലെ ഓടകളിലേയും കനാലുകളിലേയും ചെളി നീക്കി തടസ്സം ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതി പ്രകാരം നടപ്പിലാക്കിയത്.

ഇടപ്പള്ളി, കാരണക്കോടം, ചങ്ങാടംപോക്ക് തോടുകളും കോയിത്തറ കനാലും ചെളി കോരി മാറ്റി ആഴം കൂട്ടുകയും ചെയ്തിരുന്നു. 19 കോടി രൂപയാണ് കോര്‍പറേഷനിലെ 27 ഡിവിഷനുകള്‍ക്കുവേണ്ടി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ ചെലവഴിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi rain flood high court asked report from authorities

Next Story
വീട്ടിലെ ചികിത്സ: നിരീക്ഷണത്തിന്  ത്രിതല സംവിധാനമെന്ന് മുഖ്യമന്ത്രിpinarayi vijayan, പിണറായി വിജയന്‍, opposition, പ്രതിപക്ഷം,ramesh chennithala, രമേശ് ചെന്നിത്തല, no confidence motion, അവിശ്വാസ പ്രമേയ ചര്‍ച്ച, red crescent life mission project, റെഡ് ക്രസന്റ് ലൈഫ് മിഷന്‍ പദ്ധതി, union government, കേന്ദ്ര സര്‍ക്കാര്‍, secretariat fire, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express