scorecardresearch

Kochi-Muziris Biennale 2018: കൊച്ചി മുസിരീസ് ബിനാലെ; അറിയേണ്ടതെല്ലാം

Kochi-Muziris Biennale 2018 from Dec 12 to March 29: അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം പാർശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകൾ എന്നതാണ്.

Kochi-Muziris Biennale 2018 from Dec 12 to March 29: അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം പാർശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകൾ എന്നതാണ്.

author-image
Harikrishnan KR
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala, kochi muziris biennale, കൊച്ചി മുസിരീസ് ബിനാലെ, എറണാകുളം, fort kochi,ernakulam , mattancherry,ഫോർട്ട് കൊച്ചി, ആസ്പിൻവാൾ, aspinwall, indianexpress,ബിനാലെ , അനിതാ ദുബെ, Anita dube, bose krishnamachari, ഐഇ മലയാളം

Kochi-Muziris Biennale 2018 International Contemporary Art Exhibition: അറബികടലിന്റെ റാണി കലാസ്വാദകർക്കായി ഒരുങ്ങി കഴിഞ്ഞു . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ കൊച്ചി മുസിരീസ് ബിനാലെയുടെ നാലാം പതിപ്പിന്റെ തിരശ്ശീലയാണ് ഉയർന്നിരിക്കുന്നത്. ഡിസംബർ 12ന് ആരംഭിച്ച് 2019 മാർച്ച് 29ന് അവസാനിക്കുന്ന മുസിരീസ് ബിനാലെയുടെ 108 ദിവസങ്ങളിലായി വിദേശികളും സ്വദേശികളുമായ കലാകാരന്മാരും ആസ്വാദകരും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം 'പാർശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകൾ' എന്നതാണ്. 138 കലാകാരൻമാരാണ് ബിനാലെയിൽ പങ്കെടുക്കുന്നത്. ആദ്യമായി ഒരു സ്ത്രീ ക്യുറേറ്റ് ചെയ്യുന്ന ബിനാലെ എന്ന പ്രത്യേകതയും ഈ ബിനാലെയ്ക്കുണ്ട്. റിയാസ് കോമുവും ബോസ് എം കൃഷ്ണമാചാരിയുമായിരുന്നു 2012ലെ ബിനാലെയുടെ ക്യുറേറ്റർമാർ, 2014 ജിതേഷ് കല്ലാട്ടും, 2016 സുദർശൻ ഷെട്ടിയുമായിരുന്നു ക്യുറേറ്റർ. ശിൽപ്പകല, ആർട്ട് ഹിസ്റ്ററി എന്നിവയിൽ നിപുണയാണ് അനിത ദുബെ. ഈ ബിനാലെയിൽ ഇത്തവണ സ്ത്രീ സാന്നിധ്യം ഏറെയുണ്ട് എന്ന  പ്രത്യേകതയും ഉണ്ട്.

പങ്കെടുക്കുന്ന കലാകാരന്മാർ

90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. ജുന്‍ ഗുയെന്‍, ഹാറ്റ്സുഷിബ(ജപ്പാന്‍/വിയറ്റ്നാം), ഷൂള്‍ ക്രായ്യേര്‍ (നെതര്‍ലാന്‍റ്സ്), കെ പി കൃഷ്ണകുമാര്‍(ഇന്ത്യ) കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ഓസ്കാര്‍(ഉഗാണ്ട), ലിയനാര്‍ഡോ ഫീല്‍(ക്യൂബ), ലുബ്ന ചൗധരി(യുകെ/ ലണ്ടന്‍), മാധ്വി പരേഖ്(ഇന്ത്യ) മാര്‍ലിന്‍ ഡൂമാ(നെതര്‍ലാന്‍റ്സ്), മാര്‍ത്ത റോസ്ലര്‍(യുഎസ്എ) മാര്‍സിയ ഫര്‍ഹാന(ബംഗ്ലാദേശ്) മിറെയ്ല്‍ കസ്സാര്‍ (ഫ്രാന്‍സ്/ലെബനന്‍), മോച്ചു+സുവാനി സൂരി (ഇന്ത്യ), മോണിക്ക മേയര്‍(മെക്സികോ) മൃണാളിനി മുഖര്‍ജി(ഇന്ത്യ), നേതന്‍ കോലി (യുകെ) നീലിമ ഷെയ്ഖ്(ഇന്ത്യ) ഊരാളി(ഇന്ത്യ), ഓറ്റോലിത്ത് ഗ്രൂപ്പ്(യുകെ) പി ആര്‍ സതീഷ്(ഇന്ത്യ) പാംഗ്രോക്ക് സുലാപ് (മലേഷ്യ), പ്രഭാകര്‍ പച്പുടെ (ഇന്ത്യ), പ്രിയ രവീഷ് മെഹ്റ(ഇന്ത്യ), പ്രൊബിര്‍ ഗുപ്ത(ഇന്ത്യ), റാഡെന്‍കോ മിലാക്(ബോസ്നിയ ഹെര്‍സെഗോവിന) റാണ ഹമാദേ(നെതര്‍ലാന്‍റ്/ലെബനന്‍) റാനിയ സ്റ്റീഫന്‍(ലെബനന്‍), രെഹാന സമന്‍(പാക്കിസ്ഥാന്‍) റിന ബാനര്‍ജി(യുഎസ്/ഇന്ത്യ), റുല ഹലാവാനി(പാലസ്തീന്‍), സാന്‍റു മോഫോകെംഗ് (ദക്ഷിണാഫ്രിക്ക), ശംഭവി സിംഗ്(ഇന്ത്യ), ശാന്ത (കേരളം/ ഇന്ത്യ), ശില്‍പ ഗുപ്ത(ഇന്ത്യ), ശിരിന്‍ നെശാത് (ഇറാന്‍/യുഎസ്എ) ശുഭിഗി റാവു(സിംഗപ്പൂര്‍), സോങ് ഡോങ്(ചൈന), സോണിയ ഖുരാന(ഇന്ത്യ)

സ്യൂ വില്യംസണ്‍( ദക്ഷിണാഫ്രിക്ക), സുനില്‍ ഗുപ്ത+ ചരണ്‍സിംഗ്(ഇന്ത്യ/ യുകെ) സുനില്‍ ജാന(ഇന്ത്യ) തബിത റെസേര്‍ (ഫ്രാന്‍സ്, ഫ്രഞ്ച് ഗയാന, ദക്ഷിണാഫ്രിക്ക), താനിയ ബ്രുഗുവേര(ക്യൂബ), താനിയ കന്ദാനി(മെക്സികോ) തേജള്‍ ഷാ(ഇന്ത്യ) തെംസുയാംഗര്‍ ലോങ്ങ്കുമേര്‍(ഇന്ത്യ/യുകെ) തോമസ് ഹെര്‍ഷ്ഹോം(സ്വിറ്റ്സര്‍ലാന്‍റ്/ഫ്രാന്‍സ്) വാലി എക്സ്പോര്‍ട്ട്(ആസ്ട്രിയ), വനേസ്സ ബേര്‍ഡ്(നോര്‍വേ), വേദ തൊഴൂര്‍ കൊല്ലേരി(ഇന്ത്യ) വിക്കി റോയി(ഇന്ത്യ), വിനു വി വി(ഇന്ത്യ), വിപിന്‍ ധനുര്‍ധരന്‍(ഇന്ത്യ), വിവിയന്‍ കക്കൂരി(ബ്രസീല്‍), വാലിദ് റാദ്(ലെബനന്‍/യുഎസ്എ) വില്യം കെന്‍റ്രിഡ്ജ്(ദക്ഷിണാഫ്രിക്ക), യങ് ഹേ ചാങ് ഹെവി ഇന്‍ഡസ്ട്രീസ്(ദക്ഷിണ കൊറിയ) സനേലേ മുഹോലി(ദക്ഷിണാഫ്രിക്ക).

Advertisment

എഡിബിള്‍ ആര്‍കൈവ്സ് (ഇന്ത്യ), ഓസ്കാര്‍ ഷ്ലെമ്മര്‍(ജര്‍മ്മനി), സിസ്റ്റര്‍ ലൈബ്രറി(ഇന്ത്യ), ശ്രീനഗര്‍ ബിനാലെ(ഇന്ത്യ), സുഭാഷ് സിംഗ് വ്യാം+ദുര്‍ഗാഭായി വ്യാം(ഇന്ത്യ). തുടങ്ങിയ കലാകാരൻമാരുടെ  പ്രതിഷ്ഠാപനങ്ങളാണ് ബിനാലെയിൽ അവതരിപ്പിക്കുന്നത്.biennale 2018

സ്റ്റുഡന്റസ് ബിനാലെ

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്‍റ്സ് ബിനാലെ നടത്തുന്നു. കബ്രാള്‍ യാര്‍ഡിലെ കൊച്ചി-മുസിരിസ് ബിനാലെ പവലിയനില്‍ വച്ചായിരുന്നു സ്റ്റുഡന്‍റ്സ് ബിനാലെയുടെ ഉദ്ഘാടനം

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 200 വിദ്യാര്‍ത്ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്‍റ്സ് ബിനാലെയില്‍ പങ്കെടുക്കുന്നത്.

സഞ്ജയന്‍ ഘോഷ്(വിശ്വഭാരതി സര്‍വകലാശാല, ശാന്തിനികേതന്‍), ശുക്ല സാവന്ത്(ജെ എന്‍ യു ഡല്‍ഹി), ശ്രുതി രാമലിംഗയ്യ, സി പി കൃഷ്ണപ്രിയ, കെ പി റെജി, എം പി നിഷാദ് എന്നിവരാണ് സ്റ്റുഡന്‍റ്സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍.

ടിക്കറ്റ് നിരക്ക്

ബിനാലെയുടെ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസത്തില്‍ 3 തവണയും മറ്റ് വേദികളില്‍ ഒരു തവണയുമാണ് പ്രവേശനം അനുവദിക്കുന്നത്. 500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുത്താല്‍ രണ്ട് പേര്‍ക്ക് 3 ദിവസത്തേക്ക് എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശനം അനുവദിക്കും. പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ നല്‍കിയാല്‍ മതിയാകും. അയ്യായിരം രൂപയുടെ ഡോണർ പാസ് എടുത്താൽ 108 ദിവസവും പരിധിയില്ലാതെ പ്രദർശനങ്ങൾ കാണാം. മൂവായിരം രൂപ കൊടുത്താൽ ഗൈഡഡ്  ടൂർ സൗകര്യം ലഭ്യമാണ്.biennale 2018

വേദികൾ

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി ഒൻപത് വേദികളിലായാണ് ബിനാലെ അരേങ്ങേറുന്നത്. ബിനാലെയുടെ പ്രധാന വേദിയായ ആസ്‌‌പിൻവാൾ ഹൗസ്, ആനന്ദ് വെയർഹൗസ്, ഡേവിഡ് ഹാൾ, പെപ്പർ ഹൗസ്, ഡർബാർ ഹാൾ, കാബ്രൽ യാർഡ്, കാശി ടൗൺ ഹൗസ്, മാപ്പ് പ്രൊജക്റ്റ്, ടികെഎം വെയർഹൗസ് എന്നിവിടങ്ങളിലാണ് പ്രദർശനങ്ങൾ നടക്കുന്നത്.biennale 2018

കലാരൂപങ്ങളുടെ പ്രദർശനം കൂടാതെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ബിനാലയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ലെറ്റ്സ് ടോക്ക് സംഭാഷണ പരമ്പരകൾ, ആർട്ടിസ്റ്റ്സ് സിനിമ, ത്രീ സീസ് പ്രോജക്ക്റ്റ്,  ഇംഫാൽ ടാക്കീസ്, ഇൻസറക്ഷൻസ് എൻസംബിൾ എന്നീ പരിപാടികൾ ബിനാലേക്ക്  മിഴിവേകും.

കൂടാതെ കേരളത്തെ ആകമാനം ബാധിച്ച മഹാപ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് കൈതാങ്ങാകുവാനുള്ള പദ്ധതികളും ബിനാലെയുടെ ഭാഗമായി നടക്കുന്നുണ്ട്. നാലാം ലക്കത്തിന്റെ പവലിയൻ നിർമ്മിക്കാൻ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിച്ച് 12 വീടുകൾ നിർമ്മിച്ചു നൽകുമെന്നും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

വേദികളിലേക്ക് എങ്ങനെ എത്താം

biennale 2018

ഡർബാർ ഹാൾ ഒഴികെ മറ്റെല്ലാ വേദികളും ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി സ്ഥിതി ചെയ്യുന്നത്. ഡർബാർഹാൾ എറണാകുളം നഗര മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബോട്ടിലും ബസ്സിലുമായി ഫോർട്ട് കൊച്ചിയിലെത്താം.​ എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും ഫോർട്ട്കൊച്ചിയിലേക്ക് ബോട്ട് സർവ്വീസ് ഉണ്ട്. ഫോർട്ട്കൊച്ചിയിലേക്ക് 20 മിനിറ്റ് യാത്രയ്ക്ക് നാല് രൂപയാണ് ടിക്കറ്റ് ചാർജ്.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകൾ

ചരിത്രത്തിലേക്കുളള കാഴ്ച്ചകളാണ് ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും. ഫോർട്ട് കൊച്ചി ബീച്ച്, ചീനവലകൾ, ഡച്ച് സെമിത്തേരി, 1503-ൽ പണികഴിപ്പിച്ച സെന്റ് ഫ്രാൻസിസ് പള്ളി ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യ കൃസ്ത്യൻ ആരാധനലയമാണ്, ബാസ്റ്റ്യൻ ബംഗ്ലാവ്,നെഹ്രു പാർക്ക് എന്നിങ്ങനെ നീളുകയാണ് ഫോർട്ട് കൊച്ചിയിലെ കാഴ്ച്ചകൾ.biennale 2018

ഡിസംബർ മാസത്തോടെ നിരവധി ആഘോഷ പരിപാടികൾക്കാണ് ഫോർട്ട് കൊച്ചി വേദിയാകുന്നത്. പുതുവൽസരാഘോഷങ്ങളുടെ വരവറിയിക്കുന്ന കൊച്ചിൻ കാർണിവെല്ലും,ഡിസംബർ 31ന് പന്ത്രണ്ട് മണിക്ക് ക്രിസ്മസ് പാപ്പായെ കത്തിക്കുന്നതും ഫോർട്ട്കൊച്ചിയിലെ മുഖ്യ ആഘോഷങ്ങളാണ്. പുതുവൽസരം പ്രമാണിച്ച് ഫോർട്ട്കൊച്ചിയിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ഫോർട്ട്കൊച്ചി സന്ദർശകർക്ക് ബോട്ട് സർവ്വീസ് ഉപയോഗിക്കാവുന്നതാണ്.

ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ കുറഞ്ഞ സമയത്തിനുള്ളിൽ അടുത്തറിയണമെങ്കിൽ മട്ടാഞ്ചേരി സന്ദർശിച്ചാൽ മതി.ഗുജറാത്തികൾ, ജൈന മത വിശ്വാസികൾ, കൊങ്കണികൾ, ജൂത മതസ്ഥർ, ഇസ്ലാം മത വിശ്വാസികൾ, തമിഴ് ബ്രാഹ്മണർ എന്നിങ്ങനെ മുപ്പതോളം സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന ഇടമാണ്  മട്ടാഞ്ചേരി. വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് മട്ടാഞ്ചേരി ഒരുക്കുന്നത്. വിവിധ മതസ്ഥരുടെ ഉൽസവങ്ങൾ, രുചി വൈവിധ്യങ്ങൾ, ആരാധനാലയങ്ങൾ എന്നിവയാണ് മട്ടാഞ്ചേരിയിലെ പ്രത്യേകത. ഡച്ച് പാലസ്, ജൂത വിശ്വാസികളുടെ ആരാധനാലയമായ സിനഗോഗ്, ആനവാതിൽ, അത്തറും സുഗന്ധവ്യജ്ഞ്നങ്ങളും വിൽക്കുന്ന കടകൾ, പുരാവസ്തു വിപണന കേന്ദ്രങ്ങൾ തുടങ്ങിയ കാഴ്ചകൾ.

ഗുജറാത്തി പലഹാരത്തിന് പേരു കേട്ട ശാന്തിലാൽ മിഠായ് വാല എന്ന പലഹാര കട, കായിക്കയുടെ ബിരിയാണി, ബിരിയാണിയുടെ മട്ടാഞ്ചേരി പതിപ്പായ ഇറച്ചിച്ചോർ എന്നിങ്ങിനെയുള്ള രുചികളുമാണ് മട്ടാഞ്ചേരിയിൽ കാത്തിരിക്കുന്നത്.

Kochi Muziris Biennale Art

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: