കൊച്ചി: കലുങ്ക് നിർമ്മാണത്തിനിടെ ഭൂഗർഭ കേബിളിൽ നിന്ന് ഷോക്കേറ്റ് നിർമ്മാണ തൊഴിലാളി മരിച്ചു. വൈറ്റിലയ്ക്ക് അടുത്ത് ചക്കരപ്പറമ്പിലാണ് സംഭവം. രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.
വൈറ്റിലയിൽ കലുങ്ക് വലുതാക്കാനുളള പണികളായിരുന്നു നടന്നത്. പൈലിങ് നടത്തുന്നതിനിടെയാണ് അപകടം. ഭൂഗർഭ വൈദ്യുത കേബിളിൽ നിന്ന് ഷോക്കേറ്റെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു.
Updating…