/indian-express-malayalam/media/media_files/2025/09/21/kochi-metro-2025-09-21-16-35-31.jpg)
Photograph: (Source: Facebook)
കൊച്ചി: പുതുവർഷാഘോഷം പ്രമാണിച്ച് കൊച്ചി മെട്രോ, വാട്ടർ മെട്രോ കൂടുതൽ സർവ്വീസുകള്‍ നടത്തും.വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾ ദീർഘിപ്പിക്കുന്നത്.
Also Read:പഞ്ചായത്തുകളിലെ അധ്യക്ഷരെ ഇന്നറിയാം; തിരഞ്ഞെടുപ്പ് നടക്കുന്നത് 941 ഗ്രാമപഞ്ചായത്തുകളിൽ
ഡിസംബർ 26 മുതൽ ജനുവരി മൂന്ന് വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് നടത്തും. പുതുവത്സരം (ഡിസംബർ 31) പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടകും.
ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1:30-ന് പുറപ്പെടും.ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ട് മണിക്ക് പുറപ്പെടും.ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലു മണിവരെ ഉണ്ടാകും.
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്. പിങ്ക് ലൈനിലെ പിയർ ക്യാപ് സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.തൂണുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് പിയർ ക്യാപ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.
Also Read:മണ്ഡലപൂജയോടെ ഇന്ന് ശബരിമല നടയടയ്ക്കും; തീർഥാടകർക്ക് നിയന്ത്രണം
കളമശ്ശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമിച്ച 80 ടൺ ഭാരമുള്ള പിയർ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിൻ ഉപയോഗിച്ചാണ് സ്ഥാപിക്കുന്നത്. പിയർ ക്യാപുകൾ സ്ഥാപിക്കുന്ന ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാണ് ജോലികൾ നടക്കുന്നത്. മെട്രോ പാതയ്ക്കായുള്ള 670 പൈലുകളും സ്റ്റേഷനുകൾക്കുള്ള 228 പൈലുകളും ഉൾപ്പെടെ മൊത്തം 898 പൈലുകളുടെ നിർമാണവും പൂർത്തിയായി. കളമശ്ശേരിയിലെ കാസ്റ്റിംഗ് യാർഡിൽ 64 യു ഗർഡറുകളുടെയും 30 ഐ ഗർഡറുകളുടെയും 56 പിയർ ക്യാപുകളുടെയും നിർമാണം പൂർത്തിയായി.
Read More:ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി റെയ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us