കൊച്ചി : കേരളത്തിന്റെ വികസന സ്വപ്നങ്ങളുടെ കുതിപ്പിന് ചൂളം വിളിക്കാൻ കൊച്ചി മെട്രോ ഒരുങ്ങിയിരിക്കുകയാണ്. കൊച്ചി മെട്രോയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച മെട്രോമാൻ ഇ. ശ്രീധരൻ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് സംസാരിക്കുന്നു.  “കൊച്ചിയുടെ ഗതാഗത ശീലങ്ങളെ മാറ്റിമറിക്കുന്നതായിരിക്കും മെട്രോയെന്നും ഇത് കൊച്ചി നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുമെന്നും”​ ഇന്ത്യയുടെ മെട്രോമാൻ  ഇ. ശ്രീധരൻ. “രാജ്യത്തെ ഏറ്റവും മികച്ച മെട്രോയാണ് കൊച്ചി നഗരത്തിലേത് ലോകോത്തര സാങ്കേതിക സംവിധാനങ്ങളാണ് കൊച്ചി മെട്രോയിൽ ഒരുക്കിയിരുന്നത്” അദ്ദേഹം വിശദീകരിക്കുന്നു.

“ഇന്ത്യയിൽ ആദ്യമായാണ് മെട്രോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കമ്മ്യൂണിക്കേഷൻ ബെയ്സ്ഡ് ട്രെയിൻ കൺട്രോൾ സിസ്റ്റം(സിബിടിസി) സംവിധാനം കമ്മീഷൻ ചെയ്യുന്നത്, ഇത് കൊച്ചി മെട്രോയുടെ പ്രവർത്തന നിലവാരം വർധിപ്പിക്കും” ഇ. ശ്രീധരൻ പറയുന്നു.

Inside Kochi metro scheduled for inauguration #kochimetro #cochin

A post shared by Nirmal Harindran (@nirmalharindran) on

“അതിനൂതനമായ സിഗ്നൽ സംവിധാനമായ സിബിടിസി സിസ്റ്റമാണ് കൊച്ചി മെട്രോയ്ക്കായി​ ഉപയോഗിച്ചിരിക്കുന്നത്. സിഗ്‍നലുകൾക്കു പകരം ട്രെയിനുകളുടെ യഥാർഥമായ സ്ഥാനം സെൻസറുകളാൽ കണക്കാക്കുന്ന റയിൽവേ സിഗ്‍നലിങ് സംവിധാനമാണ് ഇത്. സിബിടിസി സിസ്റ്റം ലോകത്തെ തിരക്കേറിയ മെട്രോകളിൽ ഉപയോഗിച്ചു വരുന്ന സംവിധാനമാണ്. ഭാവിയിൽ ഡ്രൈവർ രഹിതമാക്കാൻ  ഈ സംവിധാനം ഉപകാരപ്പെടും. നിലവിൽ ഹൈദരാബാദിൽ മാത്രമേ സിബിടിസി വിഭാവനം ചെയ്യപ്പെട്ടിട്ടൂള്ളൂ.”

kochi metro, e. sreedharan,nirmal hareendran

ഫൊട്ടോ:നിർമ്മൽ ഹരീന്ദ്രൻ

“മെട്രോയുടെ പ്രവർത്തനത്തിനുള്ള വൈദ്യുതി നൽകാനായി പാലത്തിന് മുകളിൽ പോസ്റ്റുകൾ സ്ഥാപിക്കാറാണ് പതിവ്. എന്നാൽ കൊച്ചിയിൽ ഇത് വൈദ്യുതി സംവിധാനം ട്രാക്കിന് സമീപത്താണ് സ്ഥാപിച്ചിരിക്കുന്നത്. പാളത്തിലൂടെ വൈദ്യുതി നൽകുന്ന തേഡ് റെയിൽ സംവിധാനമാണ് കൊച്ചി മെട്രോയിൽ സജ്ജീകരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയിൽ തേഡ് റെയിൽ സംവിധാനം അവതരിപ്പിക്കുന്നത്”

“2008 ലാണ് കൊച്ചി നഗരത്തിൽ മെട്രോ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ ഡിഎംആർസി ആലോചിച്ചത് , അതിവേഗത്തിൽ കൊച്ചി മെട്രോയുടെ പണി പൂർത്തിയാക്കാൻ സാധിച്ചത് എന്നും ഇ ശ്രീധരൻ പറഞ്ഞു.

ആദ്യഘട്ടത്തിൽ തന്നെ രാജ്യത്തെ മറ്റ് മെട്രോ സംവിധാനങ്ങളേക്കാൾ കൂടതൽ ദൂരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന മെട്രോയാണ് കൊച്ചിയിലേത്. കെ.എം.ആർ.എല്ലും ഡിഎംആർസിയും ഈ നേട്ടത്തിന് ഒരുപോലെ അവകാശം അർഹിക്കുന്നുണ്ട് “ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു.

Read More : കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.