കൊച്ചി: കൊച്ചി മെട്രോ റെയില്‍പാളത്തില്‍ യാത്രക്കാരന്‍ ഇറങ്ങിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയത്. കെഎംആര്‍എല്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ ട്രാക്കില്‍ ഇറങ്ങിയത്.

ഇയാള്‍ മദ്യലഹരിയില്‍ ആയതിനെ തുടര്‍ന്നാണ് തടഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. മെട്രോയുടെ ട്രാക്കിന് നടുവിലൂടെയാണ് ട്രെയിനിന് വൈദ്യുതി നൽകുന്ന 750 വാട്ട് തേർഡ് റെയിൽ ലൈനുള്ളത്. യാത്രക്കാർ ട്രാക്കിൽ വീഴുമ്പോൾ ഉണ്ടാകുന്ന അപകടമൊഴിവാക്കാൻ തയ്യാറാക്കിയ സുരക്ഷാ സംവിധാനം പ്രവർത്തിപ്പിച്ചതിനെ തുടർന്നാണ് തീവണ്ടി ഗതാഗതം തടസപ്പെട്ടത്. പിന്നീട് ഇയാളെ സുരക്ഷാ ജിവനക്കാരെത്തി ട്രാക്കില്‍  നിന്നും മാറ്റി. അരമണിക്കൂറോളം കഴിഞ്ഞാണ് യാത്ര തുടര്‍ന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ