/indian-express-malayalam/media/media_files/uploads/2021/06/kochi-metro.jpg)
കൊച്ചി: കൊച്ചി മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. ലോക്ക്ഡൗണിനെ തുടർന്ന് 53 ദിവസം സർവീസുകൾ നിർത്തിവച്ചിരുന്നു. കോവിഡ് 19 പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇന്ന് മുതൽ കൊച്ചി മെട്രോ സർവീസ് തുടങ്ങുമെന്ന് കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാവിലെ 8 മുതൽ വൈകീട്ട് 8 വരെയായിരിക്കും സർവീസ്. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാകും സർവീസ് നടത്തുക. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനഃക്രമീകരിക്കും.
Read More: രാജ്യാന്തര വിമാന സര്‍വിസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി
യാത്രക്കാരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം, കഴിവതും കൊച്ചി 1 സ്മാർട് കാർഡ് ഉപയോഗിക്കുക, എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യണം തുടങ്ങിയ മാർഗ നിർദേശങ്ങളും യാത്രക്കാർക്കായി കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.