Latest News

കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം എസ്പിജി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കലൂരില്‍വെച്ച് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്

kochi metro, e. sreedharan,nirmal hareendran
ഫൊട്ടോ:നിർമ്മൽ ഹരീന്ദ്രൻ

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദി നിശ്ചയിച്ചു. കലൂർ ജവഹര്‍ലാല്‍ നെഹുറു സ്റ്റേഡിയത്തിൽ വച്ചായിരിക്കും ഉദ്ഘാടനം. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം എസ്പിജി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കലൂരില്‍വെച്ച് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. നേരത്തേ ആലുവയില്‍ വെച്ച് നടത്താനായിരുന്നു ആലോചിച്ചിരുന്നത്.

എന്നാല്‍ പരിശോധനയില്‍ ആലുവയേക്കാള്‍ സുരക്ഷ കലൂരില്‍ ആയിരിക്കുമെന്ന് സുരക്ഷാ സംഘം വിലയിരുത്തി. എന്നാൽ, ഉദ്ഘാടന സമയം സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.
ജൂണ്‍ 17നാണ് ഉദ്ഘാടനം നടക്കുക. ആലുവ മുതല്‍ പേട്ട വരെ 22 സ്റ്റേഷനുകളാണ് മെട്രോയ്ക്കുള്ളത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണ് തുടക്കത്തില്‍ മെട്രോ ഓടി തുടങ്ങുക.

10 രൂപയാണ് മെട്രോയിലെ മിനിമം ചാര്‍ജ്. രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന സര്‍വ്വീസ് രാത്രി പത്തു മണി വരെയാണ് ഉണ്ടാവുക.വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ ഇളവുണ്ട്. 10 മിനിട്ടുകള്‍ ഇടവിട്ടാണ് 9 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

Read More : ‘കൊച്ചി മെട്രോ ലോകോത്തര നിലവാരമുളളത്’- മെട്രോമാൻ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi metro to be inaugurated in kaloor stadium

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express