എറണാകുളം: കൊച്ചി മെട്രോയ്ക്ക് ഇന്ന് ആഘോഷ ഞായർ. ഇന്നത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുന്നത് ഇതുവരെ 30 ലക്ഷം രൂപയാണ് ലഭിച്ചത്. 85474 പേരാണ് ഇന്ന് മെട്രോയിൽ യാത്ര ചെയ്തതത്. ഇത് 8 മണിവരെയുള്ള കണക്കാണ്. 10 മണിവരെയാണ് ഇന്നത്തെ സർവീസ്. 30,91236 ലക്ഷം രൂപയാണ് ഇതുവെയുള്ള കളക്ഷൻ.

മെട്രോ പൊതുജനത്തിനായി തുറന്ന് കൊടുത്തതിന് ശേഷം ഇത്രയും തുക ലഭിക്കുന്നത് ആദ്യമായിട്ടാണ്. പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ആദ്യ ദിനത്തിൽ 28,11,630 ലക്ഷം രൂപയാണ് നേടിയത്. 85671 പേരാണ് ആദ്യദിനം മെട്രോയിൽ യാത്ര ചെയ്തത്.

ആദ്യഘട്ടത്തില്‍ പാലാരിവട്ടത്തു നിന്നും ആലുവയില്‍ നിന്നും മാത്രമാണ് ടിക്കറ്റ് നല്‍കിയത്. ഓരോ മിനുട്ട് ഇടവെട്ടുളള 219 സര്‍വീസുകളാണ് ഇതുവരെ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ