scorecardresearch

മെട്രോ യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മല്‍സരം; സ്റ്റേഷനുകള്‍ക്ക് സിഗ്നേച്ചര്‍ മ്യൂസിക്

ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം

ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം

author-image
WebDesk
New Update
Kochi Metro, Kerala Government, Pinarayi Vijayan, കൊച്ചി മെട്രോ, കേരള സർക്കാർ, പിണറായി വിജയൻ, ie malayalam

കൊച്ചി: ക്രസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മല്‍സരം സംഘടിപ്പിക്കും. ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് ആറു മാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് മൂന്നുമാസവും സൗജന്യമായി യാത്രചെയ്യാം.

Advertisment

ഡിസംബര്‍ 24, 25, 31, ജനുവരി 1 തിയതികളില്‍ യാത്രചെയ്യുന്നവര്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഈ ദിവസങ്ങളില്‍ യാത്രചെയ്യുന്നവര്‍ ക്വൂആര്‍കോഡ് ടിക്കറ്റ് എല്ലാ സ്റ്റേഷനുകളിലും സജ്ജമാക്കിയിരിക്കുന്ന ലക്കി ഡ്രോ ബോക്‌സില്‍ നിക്ഷേപിക്കണം. ഇതില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്.

Also Read: മുല്ലപ്പെരിയാര്‍: മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്ന് വിടുന്നത് വിലക്കണം; കേരളം സുപ്രീം കോടതിയില്‍

അതേസമയം കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനുകളിലും വ്യത്യസ്തമായ സിഗ്നേച്ചര്‍ മ്യൂസിക് ഒരുക്കും. ട്രയിനിനുള്ളിലും സ്റ്റേഷനുകളിലുമാണ് സിഗ്നേച്ചര്‍ മ്യൂസിക് കേള്‍പ്പിക്കുക. ഓരോസ്റ്റഷനിലും ട്രയിന്‍ എത്തുമ്പോള്‍ നല്‍കുന്ന അറിയിപ്പിനൊപ്പം ഈ മ്യൂസിക് കേള്‍ക്കാം.

Advertisment

ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പൈതൃകം, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് മ്യൂസിക്. സിഗ്നേച്ചര്‍ മ്യൂസിക് പരീക്ഷണാടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ശനിയാഴ്ച നടപ്പാക്കുന്നു. മ്യൂസിക് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് അറിയിക്കാം. ഇതിനായി 9188957522 എന്ന നമ്പറിൽ ബന്ധപ്പെടാം.

Kochi Metro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: