/indian-express-malayalam/media/media_files/uploads/2017/07/kochi-metro.jpg)
കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി കടന്നു. കെഎംആര്‍എല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 47,646 പേരാണ് ഒരു ദിവസം മെട്രോയില്‍ സഞ്ചരിക്കുന്നത്. വാട്ടര്‍മെട്രോയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഇന്ന് ധാരണാപത്രം ഒപ്പ് വയ്ക്കും.
ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളോടെയാണ് കൊച്ചിക്കാര്‍ മെട്രോയെ സ്വാഗതം ചെയ്തത്. ഏറ്റവുമധികം തിരക്കുണ്ടായിരുന്ന ദിവസം 98,000 പേരും തിരക്ക് എറ്റവും കുറവ് രേഖപ്പെടുത്തിയ ദിവസം 2000 പേരുമായിരുന്നു മെട്രോയില്‍ യാത്ര ചെയ്തത്. അവധിദിവസങ്ങളിലും വാരാന്ത്യങ്ങളിലും യാത്രക്കാരുടെ തിരക്ക് കൂടുതലാണെന്നും അധികൃതര്‍ അറിയിച്ചു.
യാത്രാക്കൂലി ഇനത്തില്‍ മാസം അവസാനിച്ചപ്പോള്‍ വരുമാനം 46227594 രൂപയാണ്. ദിവസേന 219 ട്രിപ്പുകള്‍ നടത്തുന്ന മെട്രോ പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് നല്‍കിയെതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. 10 രൂപയാണ് മെട്രോയുടെ ഏറ്റവും കുറഞ്ഞ് യാത്രാനിരക്ക്. ആലുവ മുതല്‍ പാരാരിവട്ടം വരെയാണ് നിലവില്‍ സര്‍വീസ് നടത്തുന്നതെങ്കിലും സെപ്തംബര്‍ പകുതിയോടെ മഹാരാജാസ് കോളേജ് വരെ സര്‍വീസ് ദീര്‍ഘിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞയാഴ്ചയായിരുന്നു പരീക്ഷണയോട്ടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.