കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോയുടെ പ്രവർത്തനം പുനരാരംഭിച്ചു. ഇതോടൊപ്പം കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Read More: കൊച്ചി മെട്രോ യാത്രാനിരക്ക് കുറച്ചു; പരമാവധി തുക 50 രൂപ

പേട്ട സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് 12.30നു നടന്ന ചടങ്ങിൽ കേന്ദ്രങ്ങിൽ ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു. എസ്എൻ ജങ്ഷൻ മുതൽ കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വെര്‍ച്വല്‍ ഉദ്ഘാടനമാണു നടന്നത്. തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിന്റെ ഉദ്ഘാടനവും നടന്നു. ഡിഎംആർസിയുമായുള്ള കരാർ പൂർത്തിയായ സാഹചര്യത്തിൽ കെഎംആർഎല്ലിനാണ് നിർമാണച്ചുമതല.

ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എംപി, എം സ്വരാജ് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

 

1.33 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. മേയ് അവസാനത്തോടെ കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മിഷണര്‍ അനുമതി നല്‍കിയതോടെ പാത സര്‍വീസിനു സജ്ജമായി. തുടര്‍ന്ന് ജൂണില്‍ ലളിതമായ ചടങ്ങില്‍ ഉദ്ഘാടനം നടത്താനായിരുന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ലക്ഷ്യമിട്ടത്. എന്നാല്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയിട്ടും മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി വൈകിയതോടെയാണ് ഉദ്ഘാടനം നീണ്ടത്.

Read More: കൊച്ചി മെട്രോ തൈക്കൂടം-പേട്ട റീച്ച് ഉദ്ഘാടനം ഏഴിന്; മുഖ്യമന്ത്രി നിര്‍വഹിക്കും

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ ഉറപ്പ് നൽകുന്നത്.  യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൂടിയ യാത്രാനിരക്ക് 60 രൂപയായിരുന്നു. ഇത് 50 രൂപയാക്കി കുറച്ചു. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കൂടി ഇളവ് ലഭിക്കും.

പുതിയ ടിക്കറ്റ് ഘടനയിൽ 10, 20, 30, 50 എന്നീ നാല് നിരക്കുകൾ മാത്രമാണുണ്ടാവുക. നേരത്തെ 10, 20, 30, 40, 50,60 രൂപ നിരക്കുകളാണുണ്ടായിരുന്നത്. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ 20 രൂപയ്ക്ക് അഞ്ച് സ്റ്റേഷനിലേക്കും 30 രൂപയ്ക്ക് 12 സ്റ്റേഷനിലേക്കും 60 രൂപയ്ക്ക് റൂട്ടിൽ മുഴുവനായും യാത്ര ചെയ്യാം.

വീക്ക് ഡേ പാസ് നിരക്ക് 110 രൂപയായും വീക്കെൻഡ് പാസ് നിരക്ക് 220 രൂപയായും കുറച്ചു. നേരത്തെ ഇവ യഥാക്രമം 125 ഉം 250 ആയിരുന്നു. കൊച്ചി വൺ കാർഡിന്റെ സാധുത കഴിഞ്ഞവർക്ക് ഇഷ്യു ഫീസില്ലാതെ പുതിയ കാർഡ് നൽകും. സാധുത കഴിഞ്ഞ കാർഡിലെ ബാക്കി തുക പിന്നീട് പുതിയ കാർഡിലേക്ക് മാറ്റിനൽകും. കാർഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളവർക്ക് കൊച്ചി മെട്രോയുടെ 1800 425 0355 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.