/indian-express-malayalam/media/media_files/uploads/2019/06/Kochi-Metro-Second-Stage.jpg)
കൊച്ചി: നഗരത്തിന് വികസന കുതിപ്പേക്കാന്‍ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മെട്രോ ട്രെയിനുകള്‍ മുട്ടം യാര്‍ഡില്‍ എത്തിച്ചേര്‍ന്നതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതോടെ ട്രെയിനുകളുടെ ആകെ എണ്ണം 24 ആയതായും അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് പുതുവേഗമേകാൻ, പുത്തൻ മെട്രോ ട്രെയിനുകൾ മുട്ടം യാർഡിൽ എത്തിച്ചേർന്നിരിക്കുന്നു.
ഇതോടെ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർന്നു. #കൊച്ചികുതിക്കട്ടെ#KMRLpic.twitter.com/nQvpFuOE1w
— Kochi Metro Rail (@MetroRailKochi) June 20, 2019
Read Also: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 2017 ഒക്ടോബർ മൂന്നിനാണ് നിർവഹിച്ചത്. രാവിലെ 10.30ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പൂരിയും ചേര്‍ന്ന് സർവീസ് ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.