കൊച്ചി മെട്രോയുടെ പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയകരം

ക്യാന്‍ഡി ലിവര്‍ പാലത്തിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്

Kochi Metro, കൊച്ചി മെട്രോ, trail run, പരീക്ഷണ ഓട്ടം, maharajas college, മഹാരാജാസ് കോളേജ്, kadavanthra കടവന്ത്ര

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം വിജയകരം. മഹാരാജാസ‌് കോളേജ‌് മുതൽ തൈക്കൂടംവരെയുള്ള പാതയാണ് രണ്ടാംഘട്ടമെങ്കിലും 1.5 കി.മി ദൂരമാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തിയത്. ക്യാന്‍ഡി ലിവര്‍ പാലത്തിലാണ് പരീക്ഷണ ഓട്ടം നടന്നത്.

രാവിലെ 7.30ഓടെ മണിക്കൂറില്‍ വെറും 5.കിമി വേഗത്തിലാണ് ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. മഹാരാജാസില്‍ നിന്നും ആരംഭിച്ച ട്രയല്‍ റണ്‍ യാത്ര സൗത്ത് റെയിൽവേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ആദ്യം പുറപ്പെട്ടത്. തുടര്‍ന്ന് കടവന്ത്രയിലെത്തി തിരികെ മഹാരാജാസ് സ്റ്റേഷനിലെത്തി.

മുന്നറിയിപ്പുകളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ പരീക്ഷണ ഓട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ജനങ്ങളൊന്നും തന്നെ എത്തിയില്ല. മുമ്പ് നടന്ന പരീക്ഷണ ഓട്ടങ്ങള്‍ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi metro second phase maharajas college kadavanthra trail run

Next Story
സംസ്ഥാനത്ത് കനത്ത മഴ: അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നുKerala weather, കാലാവസ്ഥ, Kerala weather report, കേരളത്തിലെ കാലാവസ്ഥ, june 05, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com