കൊച്ചി: ട്രെയിനുകള്‍ക്കിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം കുറച്ച് കൊച്ചി മെട്രോ. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളിലെ ട്രെയിനുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കാനാണ് തീരുമാനമായത്. കൂടുതല്‍ യാത്രാക്കാരെ ആകര്‍ഷിക്കാനാണ് നീക്കം.
രാവിലെ ഒമ്പതിനും പത്തിനും ഇടയിലും വൈകിട്ട് നാലിനും ഏഴിനും ഇടയിലുമുള്ള ട്രെയിനുകളുടെ ഇടവേളയാണ് കുറയ്ക്കുന്നത്. തീരുമാനം തിങ്കളാഴ്ച മുതല്‍ നടപ്പിലാകും. നിലവില്‍ ഏഴ് മിനുറ്റാണ് ട്രെയിനുകള്‍ക്കിടയിലെ ഇടവേള. തിങ്കളാഴ്ച മുതലിത് ആറ് മിനുറ്റായിരിക്കും.
കൊച്ചി മെട്രോയുടെ ദൂരം വര്‍ധിപ്പിച്ചത് മുതല്‍ യാത്രാക്കാരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ 60000 യാത്രാക്കാരും ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ 65000 യാത്രാക്കാരുമാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്. ഐഎസ്എല്‍ മത്സരമുള്ള ദിവസങ്ങളിലും കനത്ത മഴ പെയ്ത ദിവസവും അത് 75000 ലെത്തിയിരുന്നു.