കൊച്ചി: ഇന്ത്യ സ്വതന്ത്ര്യം നേടിയതിന്റെ 70ാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി മെട്രോയിലും യാത്രക്കാർക്ക് സമ്മാനം. ആദ്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന കൊച്ചി മെട്രോ, ഇത്തവണ ഏഴ് ദിവസത്തെ സൗജന്യ യാത്രയാണ് ഒരുക്കിയിരിക്കുന്നത്.
എന്നാൽ ഈ സൗജന്യ യാത്ര എല്ലാവർക്കും ലഭിക്കില്ല. ഇതിനായി ഒരു നിബന്ധന കൂടി കൊച്ചി മെട്രോ റയിൽ അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ത്യ സ്വതന്ത്രയായ 1947 ൽ ജനിച്ചവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. അതിനായി ജനനം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. അങ്ങിനെയാണെങ്കിൽ ഓഗസ്ത് 15 മുതൽ 21 വരെ ആലുവ മുതൽ പാലാരിവട്ടത്തേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് സഞ്ചരിക്കാം.