Latest News

കൊച്ചി മെട്രോ; എസ്എന്‍ ജങ്ഷന്‍ വരെ 2022 മാർച്ചിൽ പൂർത്തിയാക്കും

കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തിനായുള്ള അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും

Kochi Metro, Kerala Government, Pinarayi Vijayan, കൊച്ചി മെട്രോ, കേരള സർക്കാർ, പിണറായി വിജയൻ, ie malayalam

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്എന്‍ ജങ്ഷന്‍ വരെയുള്ള ഭാഗം 2022 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ. കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നല്‍കിക്കൊണ്ടായിരിക്കും പദ്ധതികൾ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടര്‍മെട്രോ പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും. ഓഗസ്റ്റില്‍ നൂറ് ദിന പരിപാടിയുടെ ഭാഗമായി ആദ്യഭാഗം കമ്മിഷന്‍ ചെയ്യും. സെമി ഹൈസ്പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്‍റ് എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Also Read: ലോക്ക്ഡൗൺ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെ

മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്‍റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച് രൂപരേഖ ഉണ്ടാക്കി മൂന്നുമാസത്തിനകം ഡി.പി.ആര്‍. പൂര്‍ത്തിയാക്കും.പൂവ്വാര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശ പാത സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണ്.

രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകത്തക്കവിധം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. ദേശീയ ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും നിര്‍ദ്ദേശം നല്‍കി. കൊച്ചി അര്‍ബന്‍ ഡെവലപ്പ്മെന്‍റ് ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്‍റെ ഭാഗമായി കനാല്‍ ശുചീകരണത്തിന് വേഗത കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള ഫ്ളൈ ഓവറുകളുടെ നിര്‍മാണം, ലൈറ്റ് മെട്രോയുടെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തേടല്‍ മുതലായ കാര്യങ്ങളും ത്വരിതപ്പെടുത്തും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ വയനാട് ടണല്‍ റോഡ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തി നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi metro petta sn junction stretch wil complete 2022 march says government

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express