scorecardresearch

കൊച്ചി മെട്രോ നാളെ മുതൽ നഗരഹൃദയത്തിലേക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പാലാരിവട്ടത്ത് നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് 20 രൂപയാണ് ടിക്കറ്റ് നിരക്ക്.

പാലാരിവട്ടത്ത് നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് 20 രൂപയാണ് ടിക്കറ്റ് നിരക്ക്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KErala blasters, kochi metro, last metro from JLN stadium, last metro service time, metro schedule, കൊച്ചി മെട്രോ, ജെഎൽഎൻ സ്റ്റേഡിയം, last metro from kalloor stadium, ie malayalam, ഐഇ മലയാളം

കൊച്ചി: പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോ സർവീസിന് നാളെ തുടക്കമാകും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

Advertisment

ഇരുവരും മെട്രോയിൽ യാത്ര ചെയ്ത ശേഷം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടന ചടങ്ങ് നടക്കും. പുതിയ സർവീസിന്റെ ആദ്യ ദിവസത്തെ യാത്രക്കാർക്ക് അവരുടെ തന്നെ കാരിക്കേച്ചർ സമ്മാനമായി നൽകാനും കെഎംആർഎല്ലിന് താത്പര്യമുണ്ട്.

പാലാരിവട്ടത്ത് നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലുവയിൽ നിന്ന് മഹാരാജാസ് വരെയുള്ള ദൂരം 50 രൂപയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്.

അണ്ടർ 17 ലോകകപ്പ് മത്സരം നടക്കും മുൻപ് തന്നെ കൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക് ഓടിയെത്തുമെന്ന വാഗ്‌ദാനം ഇതോടെ പാലിക്കപ്പെടും. ഇതോടെ മെട്രോ കൂടുതൽ പേർ ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ.

Advertisment
Kochi Metro Kmrl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: