കൊച്ചി: കേരളത്തിന്റെ സ്വന്തം മെട്രോയായ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അവസരം. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായി ടെണ്ടർ സമർപ്പിക്കാനുള്ള വിജ്ഞാപനം കെഎംആർഎൽ പുറത്തിറക്കി.

ഓഫീസ് സ്പെയ്സ്, റീട്ടെയ്ൽ ഔട്ട്ലെറ്റ്, ഭക്ഷണശാലകൾ, ബേക്കറി, മിനി സൂപ്പർ മാർക്കറ്റ്, ഫാൻസി സ്റ്റോർ, ബ്യൂട്ടി പാർലർ, വസ്ത്ര വ്യാപാരശാല, ബ്രാന്റഡ് ഉൽപ്പന്നങ്ങളുടെ സ്റ്റോറുകൾ തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ടെണ്ടറിൽ പങ്കാളികളാകാം.

കുസാറ്റ്, പത്തടിപ്പാലം, കളമശേരി, പുളിഞ്ചോട്, കമ്പനിപ്പടി, ആലുവ, പാലാരിവട്ടം സ്റ്റേഷനുകളിലേക്കാണ് ടെണ്ടറുകൾ ക്ഷണിച്ചിരിക്കുന്നത്. www.kochimetro.org എന്ന വെബ്സൈറ്റിൽ ടെണ്ടറുകൾ എന്ന ഭാഗത്ത് ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ