കൊച്ചി: കേരളത്തിന്റെ സ്വപ്നം പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി തീരുമാനിച്ചത് തങ്ങൾ അറിഞ്ഞിട്ടില്ല എന്ന് കെ.എം.ആർ.എൽ. മാധ്യമങ്ങളിലൂടെയാണ് തങ്ങൾ ഉദ്ഘാടന തിയ്യതി നിശ്ചയിച്ച വിവരം അറിഞ്ഞതെന്നും മെട്രോയുടെ നിർമ്മാണ ചുമതലയുള്ള കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോയുടെ ഉദ്ഘാടനം നടത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും , അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാതെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചത് ശരിയായില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇപ്പോൾ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരിക്കുന്ന മെയ് 30 നാണ് പ്രധാനമന്ത്രി തന്റെ യൂറോപ്യൻ പര്യടനം നിശ്ചയിച്ചിരിക്കുന്നത്. മെയ് 30 ന് ആരംഭിക്കുന്ന യൂറോപ്യൻ പര്യടനത്തിന് ശേഷം ജൂൺ നാലിനാകും പ്രധാനമന്ത്രി മടങ്ങിയെത്തുക. ജൂൺ നാലു മുതൽ 6 വരെയുള്ള തിയ്യതികളിൽ പ്രധാനമന്ത്രി ദില്ലിയിൽ ഉണ്ടാകുമെന്നും ഉദ്ഘാടനത്തിന് എത്താൻ സാധിക്കുമോ എന്ന് അറിയിക്കാമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയച്ചതെന്നും കെ.എം.ആർ.എൽ അധികൃതർ പറയുന്നു. എന്തായാലും കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഇതിനോടകം വിവാദമായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ