എറണാകുളം: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​വുമാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്കൂ​ളു​ക​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ്കൂളുകളിൽ ശനിയാഴ്ച സ്പെഷൽ ക്ലാസുകൾ നടത്തരുതെന്നും ജില്ലാ കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ