കൊച്ചി: കൊച്ചി മെട്രോ റെയില്‍ സര്‍വീസിന് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി. കഴിഞ്ഞയാഴ്ച്ചയാണ് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പാളവും സുരക്ഷാ കമ്മീഷന്‍ പരിശോധിച്ചത്. പരിശോധനയില്‍ ഇവര്‍ നേരത്തേ തൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായത്. പാളം, സിഗ്നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

ചെന്നൈ, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്‌റ്റേഷനെന്നും സേഫ്റ്റി കമ്മീഷര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്റ്റേഷനുകളില്‍ സുരക്ഷാകാമറകള്‍ കൂടുതല്‍ സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ തീയതി ലഭ്യമായാല്‍ ഈ മാസം തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ