കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ

വലിയ ആരാധകക്കൂട്ടം ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ എത്തുമെന്നതുകൊണ്ടു തന്നെ തിരക്ക് നിയന്ത്രിക്കാൻ മെട്രോ സർവീസുകൊണ്ട് സാധിക്കും

KErala blasters, kochi metro, last metro from JLN stadium, last metro service time, metro schedule, കൊച്ചി മെട്രോ, ജെഎൽഎൻ സ്റ്റേഡിയം, last metro from kalloor stadium, ie malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശത്തിലേക്ക് കൊച്ചിയും ഉയർന്നിരിക്കുകയാണ്. ജയവും ആരാധകരും ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയത്തിയതോടെ പുതിയ സീസണിൽ കിരീട പ്രതീക്ഷ സജീവമാക്കുകയാണ് ക്ലബ്ബ്. നാളെ മുംബൈ സിറ്റിക്കെതിരെ സ്വന്തം മണ്ണിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കൊച്ചി മെട്രോയിൽ നിന്നുമെത്തുന്നത്. കൊച്ചിയിൽ ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മെട്രോ അധിക സർവീസ് നടത്തും.

Also Read: ISL 2019-2020, Kerala Blasters:’മഞ്ഞപ്പടയുടെ കൊമ്പന്മാർ’; ഐഎസ്എൽ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇവർ

മത്സരദിനങ്ങളിൽ 10.45നായിരിക്കും ജവഹർലാൽ നെഹ്റും സ്റ്റേഡിയത്തിൽനിന്ന് അവസാന മെട്രോ ട്രെയിൻ ആലുവയിലേക്കും തൈക്കൂടത്തേക്കും പുറപ്പെടുക. സാധാരണ ദിവസങ്ങളിൽ അവസാന ട്രെയിൻ ജെഎൽഎൻ സ്റ്റേഡിയത്തിൽ എത്തുന്നത് 10.23നായിരുന്നു. വലിയ ആരാധക കൂട്ടം ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ എത്തുമെന്നതുകൊണ്ടു തന്നെ തിരക്ക് നിയന്ത്രിക്കാൻ മെട്രോ സർവീസുകൊണ്ട് സാധിക്കും.

കഴിഞ്ഞ മത്സരത്തിൽ നിരവധി ആരാധകരാണ് കനത്ത മഴയിലും ബ്ലോക്കിലും പെട്ടുപോയത്. മെട്രോ സർവീസ് നീട്ടുന്നതോടെ കൂടുതൽ ആരാധകർക്കും മെട്രോയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Also Read:ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

മത്സര ദിനങ്ങളിൽ സ്റ്റേഡിയത്തിനടുത്തെ ബ്ലോക്ക് ഒഴിവാക്കുന്നതിന് സ്വന്തം വണ്ടികളിൽ വരുന്നവർക്കും മെട്രോ ഉപയോഗപ്പെടുത്താവുന്നതാണ്. തൃപ്പൂണിത്തറ ഭാഗത്തുനിന്ന് വരുന്നവർക്ക് തൈക്കൂടം, വൈറ്റില, എളംങ്കുളം എന്നീ മെട്രോ സ്റ്റേഷനുകളുടെ ഭാഗത്ത് വണ്ടികൾ പാർക്കുചെയ്യാം. വൈറ്റില ഹബ്ബിൽ വന്നിറങ്ങുന്നവർക്കും മെട്രോ ഉപയോഗിക്കാവുന്നതാണ്. ആലുവ ഭാഗത്ത് നിന്നു വരുന്നവർക്ക് സമാന രീതിയിൽ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്ത ശേഷം മെട്രോയുടെ സേവനം ഉപയോഗപ്പെടുത്താം.

Also Read: ISL, KBFC vs ATK: കൊൽക്കത്തയെ വീഴ്ത്തി കൊമ്പന്മാർ; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരം. രാത്രി 7.30ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ് സിയെ നേരിടും. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. നായകൻ ഓഗ്ബച്ചെയുടെ ഇരട്ട ഗോളുകളാണ് കേരളത്തിന്റെ വിജയം ഉറപ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi metro extended the train service on the isl match days

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express