കൊച്ചി: ആ വാഗ്‌ദാനം കെഎംആർഎൽ പാലിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ട്രാൻസ്ജെന്റർ വിഭാഗക്കാരെ എത്തിക്കാനായി കേരളത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഇത് മറ്റൊരു നേട്ടം. പ്രവർത്തനം ആരഭിക്കാനിരിക്കാനൊരുങ്ങുന്ന കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനിലും ഇനി ട്രാൻസ്ജെന്റർ വിഭാഗക്കാരും ജോലിക്കാരായി ഉണ്ടാകും. ആരുടെയും അധിക്ഷേപങ്ങൾക്ക് ഇരയാകാതെ അഭിമാനത്തോടെ തന്നെ തൊഴിലെടുക്കാനുള്ള സാഹചര്യം ഇവിടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. അതിനുളള​ സാഹചര്യം  കെഎംആർഎല്ലിലൂടെ ഈ​ ഇടപെടലിലൂടെ തുറക്കുന്നതെന്ന വിശ്വാസത്തിലാണ് ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ടവരും ആക്ടിവിസ്റ്റുകളും കെ എം ആർ എല്ലും സർക്കാരുമെല്ലാം.

ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് ആദ്യമായാണ് പൊതുമേഖലയിൽ കേരളത്തിൽ തൊഴിൽ ലഭിക്കുന്നത്. ആലുവ മുതൽ പാലാരിവട്ടം വരെ കൊച്ചി മെട്രോ ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ 23 ട്രാൻസ്ജെന്റേഴ്സ് ഇവിടെ മെട്രോ ജീവനക്കാരായി ജോലിയിൽ പ്രവേശിക്കും. വേതനത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും.

Kochi Metro, KMRL, Kochi Metro Transgenders, KMRL Transgenders, കേരളത്തിലെ ട്രാനസ്ജെന്റേഴ്സ്, കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റേഴ്സ്, ട്രാൻസ്ജെന്റേഴ്സിന്റെ തൊഴിലിടങ്ങൾ, കൊച്ചിയിലെ തൊഴിലിടങ്ങൾ, transgenders work places in kochi

കൊച്ചി മെട്രോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പരിശീലനം പൂർത്തിയാക്കിയ ശേഷം

സംസ്ഥാനത്ത് ട്രാൻസ്ജെന്റർ വിഭാഗക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ശീതൾ ശ്യാം അടക്കമുള്ള 23 പേർക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. ഇവരിൽ എറണാകുളം ജില്ലക്കകാർക്ക് പുറമേ മറ്റ് ജില്ലയിൽ നിന്നുള്ളവരും ഇടം പിടിച്ചിട്ടുണ്ട്. മെട്രോ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് തൊഴിൽ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ.

കൊച്ചി മെട്രോ സ്റ്റേഷനുകളുടെയും പാർക്കിംഗ് ഏരിയയുടെയും ചുമതല കുടുംബശ്രീ പ്രവർത്തകർക്കാണ്.  ഇവരാണ് ട്രാൻ്സ്ജെന്റർ ജീവനക്കാരെ തിരഞ്ഞെടുത്തതും, വേതനം നൽകുന്നത്. കെഎംആർഎൽ നൽകുന്ന തുക ജീവനക്കാർക്ക് വീതിച്ച് നൽകുകയാവും ചെയ്യുകയെന്ന് കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.

“ഒരു സ്ഥിരം ജോലി ലഭിക്കുന്നത് സംസ്ഥാനത്തെ ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് കൂടുതൽ കരുത്ത് പകരും” ശീതൾ ശ്യാം പറഞ്ഞു. “രാജഗിരി കോളേജിൽ 31 ദിവസം ഞങ്ങൾക്ക് തൊഴിലനുബന്ധ പരിശീലനം നൽകിയിരുന്നു. ഞങ്ങളിൽ ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവരും, ബിരുദം നേടിയവരും എല്ലാം ഉണ്ട്. വിദ്യാഭ്യാസ യോഗ്യതകൾ കുറവുള്ളവരും ഉണ്ട്. ഇവർക്കെല്ലാം ഇംഗ്ലീഷ് ഭാഷാ പഠനം, കംപ്യൂട്ടർ പഠനം, പെരുമാറ്റ രീതി എന്നിവയിൽ പ്രത്യേകം പരിശീലനം ലഭിച്ചു.” അവർ കൂട്ടിച്ചേർത്തു.

Kochi Metro, KMRL, Kochi Metro Transgenders, KMRL Transgenders, കേരളത്തിലെ ട്രാനസ്ജെന്റേഴ്സ്, കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റേഴ്സ്, ട്രാൻസ്ജെന്റേഴ്സിന്റെ തൊഴിലിടങ്ങൾ, കൊച്ചിയിലെ തൊഴിലിടങ്ങൾ, transgenders work places in kochi

കൊച്ചി മെട്രോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പരിശീലന പരിപാടിക്കിടെ

കൊച്ചി മെട്രോയുടെ ടിക്കറ്റിംഗ്, പൂന്തോട്ട പരിപാലനം, ശുചീകരണം, ഉപഭോക്തൃ സേവനം എന്നീ മേഖലകളിലാണ് 23 പേർക്കും ജോലി ലഭിച്ചിരിക്കുന്നത്. ഇവർക്ക് പതിനായിരം രൂപയിൽ കൂടുതൽ വേതനം നൽകുമെന്നാണ് വിവരം. കുടുംബശ്രീ വിഭാഗക്കാരായ 530 പേർക്ക് പുറമേയാണ് ഇവർക്കും നിയമനം ലഭിച്ചിരിക്കുന്നത്.

പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളും ജീവനക്കാർക്ക് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. എട്ട് മണിക്കൂറാണ് എല്ലാവർക്കും ജോലി നിശ്ചയിച്ചിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കൊപ്പമാകും ജോലി ചെയ്യേണ്ടി വരിക. ഷിഫ്റ്റ് സമ്പ്രദായം പ്രകാരമാണ് ജോലി.  സ്വന്തം സ്വത്വം ഒളിപ്പിച്ച് അല്ലാതെ തൊഴിലെടുത്ത് ജീവിക്കാനുളള അവസരമാണ് ഇത് വഴി ലഭിക്കുന്നത്.

കുടുംബശ്രീ പ്രവർത്തകർക്കും ട്രാൻസ്ജെന്റേഴ്സിനും പ്രത്യേകം ബോധവത്കരണ പരിപാടികൾ പരിശീലനത്തോടൊപ്പം സംഘടിപ്പിച്ചിരുന്നു. രാജഗിരി കോളേജിൽ വച്ച് തന്നെ ഇവർക്ക് പരസ്പരം പരിചയപ്പെടുന്നതിനും അധികൃതർ അവസരമൊരുക്കിയിരുന്നു.

Kochi Metro, KMRL, Kochi Metro Transgenders, KMRL Transgenders, കേരളത്തിലെ ട്രാനസ്ജെന്റേഴ്സ്, കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റേഴ്സ്, ട്രാൻസ്ജെന്റേഴ്സിന്റെ തൊഴിലിടങ്ങൾ, കൊച്ചിയിലെ തൊഴിലിടങ്ങൾ, transgenders work places in kochi

ട്രാൻസ്ജെന്റേഴ്സ് പരിശീലന ക്ലാസിൽ

വേതനത്തിന് പുറമേ പ്രത്യേകം ശുചിമുറികളും ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് കെഎംആർഎൽ ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രത്യേകം ശുചിമുറികൾ ഉണ്ടായിരിക്കും. ഇതിന് പുറമേ മറ്റ് ജില്ലകളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്നും ജോലിക്കെത്തുന്ന ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് താമസിക്കാൻ ഷെൽട്ടർ ഹോം അനുവദിക്കാമെന്ന ഉറപ്പും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

ഒരു പടി കൂടി മുന്നേറി കേരളം ട്രാൻസ്ജെന്റർ വിഭാഗത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുകയാണ്. പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും, മോണോ റയിൽ കോർപ്പറേഷനിലും കൂടി അവസരങ്ങൾ തുറന്നുകൊടുക്കുമെന്ന് സർക്കാർ ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.