Latest News

മന്ത്രിക്കൊപ്പം മെട്രോ കണ്ട് ഈ കുരുന്നുകളും

സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളിൽ നിന്നാണ് 3000 ലധികം കുട്ടികളാണ് മെട്രോയിൽ കന്നി യാത്രയ്ക്കായി എത്തിയത്

കൊച്ചി മെട്രോയിൽ ആരോഗ്യമന്ത്രിക്കൊപ്പം യാത്രചെയ്ത് ഭിന്നശേഷിയുള്ള വിദ്യാർഥികൾ. മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഇന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്കും തൊഴിലാളികൾക്കുമാണ് കെ.എം.ആർ.എൽ യാത്ര ഒരുക്കിയത്. സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളിൽ നിന്നാണ് 3000 ലധികം കുട്ടികളാണ് മെട്രോയിൽ കന്നി യാത്രയ്ക്കായി എത്തിയത്. കുട്ടികൾക്കൊപ്പം അധ്യാപകരും കുടുംബാഗങ്ങളും മെട്രോ യാത്രക്കെത്തിയിരുന്നു.

ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഇന്ന് മെട്രോയിൽ സഞ്ചരിക്കാൻ എത്തിയിരുന്നു. കുട്ടികൾക്കൊപ്പമാണ് മന്ത്രിയും യാത്ര ചെയ്തത്.

മെട്രോ നിർമ്മാണത്തിൽ പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ഇന്ന് മെട്രോയിൽ യാത്ര ചെയ്യാൻ കെ.എം.ആർ.എൽ അവസരം ഒരുക്കിയിരുന്നു. അന്യസംസ്ഥനക്കാരായ തൊഴിലാളികൾ എല്ലാം മെട്രോയിൽ കയറി സെൽഫികളും എടുത്താണ് മടങ്ങിയത്.

നാളെയാണ് മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്. രാവിലെ 6 മണി മുതൽ 10 മണിവരെ മെട്രോ സർവ്വീസ് നടത്തും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi metro disabled children travels in metro

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com